ഖത്തറിലെ ലോകകപ്പ് ആവേശങ്ങളിൽ ലോകം മുങ്ങുമ്പോൾ ഇന്ത്യയിൽ ലോകകപ്പിൻ്റെ എല്ലാ ദൃശ്യങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18ന് കീഴിലുള്ള സ്പോര്‍ട്സ് 18 ചാനലും ജിയോ സിനിമയുമാണ്. എന്നാൽ കിക്കോഫിന് പിന്നാലെ ജിയോ സിനിമയിലെ ലൈവ് സ്ട്രീമിങ്ങിനെതിരെ വ്യാപക പരാതിയാണ് ലഭിക്കുന്നത്.
ജിയോ സിനിമാസ് ലോകകപ്പ് ആസ്വാദനത്തെ തടസ്സപ്പെടുത്തുമ്പോൾ മറ്റ് വിധത്തിൽ മത്സരം കാണാനാകുമോ എന്ന അന്വേഷണത്തിലാണ് ആരാധകർ. ജിയോ സിനിമാസിലൂറ്റെ മാത്രമല്ല ജിയോയുടെ മറ്റൊരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ടിവിയിലൂടെയും ലോകകപ്പ് മത്സരങ്ങള്‍ ആരാധകര്‍ക്ക് സ്ട്രീം ചെയ്ത് കാണാനാകും.രജിസ്ട്രേർഡ് ജിയോ നമ്പർ വഴി ലോഗിൻ ചെയ്ത് ജിയോ ടീവിയിൽ നിന്ന് മത്സരം ലൈവ് ആയി കാണാനാവും.
വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് വിഐ മൂവീസില്‍ നിന്നോ വിഐ ടിവി ആപ്പില്‍ നിന്നോ രജിസ്റ്റര്‍ ചെയ്ത വിഐ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് മത്സരങ്ങൾ കാണാൻ സാധിക്കും. ടാറ്റ പ്ലേ ഉപഭോക്താക്കൾക്ക് ടാറ്റപ്ലെ വെബ്സൈറ്റിലൂടെയും ടാറ്റ പ്ലേ ആപ്പിലൂടെയും സ്പോർട്സ് 18 ചാനലിൽ ലൈവ് സ്ട്രീം കാണാനാകും.