ഒരേസമയം 100 പേർക്ക് എച്ച്ഡി ക്വാളിറ്റിയിൽ വീഡിയോകോൾ ചെയ്യാം, സൂമിന് വെല്ലുവിളിയുമായി ജിയോ മീറ്റ് എത്തി
Publish Date: Fri, 03 Jul 2020 (13:20 IST)
Updated Date: Fri, 03 Jul 2020 (13:27 IST)
ലോക്ഡൗൺ കാലത്ത് തരംഗമായി മാറിയ വീഡിയോ കോൾ പ്ലാറ്റ്ഫോമായ സൂമിന് കടുത്ത വെല്ലുവിളി തീർത്ത്. ജിയോയുടെ വീഡിയോ കോളീങ് ആപ്പ് ജിയോമീറ്റ്. തികച്ചും സൗജന്യമായ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമാണ് ജിയോ ഉപയോക്താക്കളിലേയ്ക്ക് എത്തിയ്ക്കുന്നത്. ജിയോമീറ്റ് ഇപ്പോൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ഒരേസമയം 100 പേർക്ക് ജിയോ മീറ്റിൽ വീഡിയോ ചാറ്റ് ചെയ്യാനാകും. HD (720p) ക്വാളിറ്റിയിൽ വീഡിയോകോൾ ചെയ്യാൻ സാധിയ്ക്കും എന്നതാണ് പ്രധാന സവിശേഷതകളിൽ ഒന്ന്. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം മൊബൈൽ നമ്പരോ, ഇ മെയിൽ ഐഡിയോ ഉപയോഗിച്ച് ജിയോ മീറ്റ് ലോഗിൻ ചെയ്ത് ഉപയോഗിയ്ക്കാം.
Follow Webdunia malayalam
അടുത്ത ലേഖനം