ഡോൾബി അറ്റ്മോസ്, ജെബിഎൽ സ്പീക്കറുകൾ, കുറഞ്ഞ വിലയിൽ, നോക്കിയ സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിൽ !

Webdunia
വെള്ളി, 13 ഡിസം‌ബര്‍ 2019 (16:27 IST)
മാർട്ട്ഫോണുകളിൽനിന്നും സ്മാർട്ട് ടിവികളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിച്ചിക്കുകയാണ് നോക്കിയ. നോക്കിയയുടെ ആദ്യ സ്മാർട്ട്ടിവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കഴിഞ്ഞു. 55 ഇഞ്ച് 4K ടിവിയെയാണ് നോക്കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 41, 999 രൂപയാണ് നോക്കിയ സ്മാർട്ട് ടിവിക്ക് ഇന്ത്യൻ വിപണിയിലെ വില.
 
178 ഡിഗ്രി വൈഡ് ആംഗിൾ വ്യു നൽകുന്ന 4K പാനലാണ് സ്മാർട്ട് ടിവിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്റലിജന്റ് ഡിമ്മിംഗ് സാങ്കേതികവിദ്യ, എച്ച്ഡിആർ 10 എന്നീവ സെൻസിബിളായ കാഴ്ചാനുഭവം നൽകും.ക്വാഡ് കോർ പ്രൊസസർ കരുത്ത് പകരുന്ന ടിവിക്ക് 2.25 ജിബി റം ആണ് ഉള്ളത്. 16 ജിബി ഇന്റേർണൽ സ്റ്റോറേജും സ്മാർട്ട് ടിവിയിൽ ഒരുക്കിയിട്ടുണ്ട്. 24 വാട്ട് ഔട്ട്പുട്ട് നൽകുന്ന ജെബിഎൽ സ്പീക്കറുകൾ മികച്ച ശബ്ദാനുഭവം നൽകും. 
 
ഡോൾബി അറ്റ്മോസ്, ഡിറ്റിഎസ് സറൗണ്ട് ശബ്ദ ക്രമീകരണ സംവിധാനങ്ങളും നോക്കിയ സ്മാർട്ട് ടിവിയിൽ ഒരുക്കിയിട്ടുണ്ട്. കണക്ടിവിറ്റിയിലേക്ക് വരികയാണെങ്കിൽ 2 യുഎസ്ബി പോർട്ടുകളും 2 എച്ച്‌ഡിഎംഐ പോർട്ടുകളുമാണ് സ്മാർട്ട് ടിവിയിലുള്ളത്. ബ്ലൂട്ടൂത്ത് 5, ബിൽറ്റ് ഇൻ വൈഫൈ എന്നിവയും സ്മാർട്ട് ടിവിയിൽ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 9 പൈയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക ഡിസംബർ 10 മുതൽ തന്നെ നോകിയ സ്മാർട്ട് ടിവിയുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ട് കറി കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചു, സംഭവം കൊച്ചിയില്‍

അടുത്ത ലേഖനം
Show comments