ഡൽഹി: ശബരിമലയിൽ ഇനിയും അക്രമം ആഗ്രഹിക്കുന്നില്ല എന്നും കേസ് വിഷാല ബെഞ്ച് പരിഗണിക്കുന്നത് വരെ കാത്തിരിക്കണം എന്നും സുപ്രീം കോടതിയുടെ സുപ്രധാന നിർദേശം. ശബരിമലയിൽ ദർശനം നടത്തുന്നതിന് സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് രഹ്‌ന ഫാത്തിമയും, ബിന്ദു അമ്മിണിയും സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.
ശബരിമലയിൽ ക്രമസമാധാനനില പരിഗണിക്കേണ്ടതുണ്ട്. സ്ഥിതി സ്ഫോടനാത്മകമാണ് എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശനം. അതേസമയം ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. വിഷയത്തിൽ എത്രയും പെട്ടന്ന് വിശാല ബെഞ്ച് രുപീകരിക്കും. നിലവിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നത് സംബന്ധിച്ച് ഉത്തരവിടുന്നില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.