Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ലാൻഡ് റോവർ ഇനി ആർക്കും സ്വന്തമാക്കാം, കുറഞ്ഞ വിലയിൽ സുന്ദരൻ എസ്‌യുവി വരുന്നു !

വാർത്ത
, വെള്ളി, 13 ഡിസം‌ബര്‍ 2019 (14:14 IST)
ലാൻഡ് റോവർ ആരാധകർ ആവേശം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വലിയ വിലയുള്ള ലാൻഡ് റോവർ വാഹനങ്ങൾ സ്വന്തമാക്കാൻ ആർക്കും സാധിക്കാറില്ല. എന്നാൽ ഹാരിയറിന്റെ ഒമേഗാ പ്ലാറ്റ്ഫോമിൽ കുറഞ്ഞ വിലയിൽ എസ്‌യുവിയെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ ഇപ്പോൾ. 
 
ടാറ്റ ഹാരിയറിൽ ഉപയോഗിച്ചിരിക്കുന്ന ഒമേഗ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ എസ്‌യു‌വി ഒരുങ്ങുന്നത്. ലാൻഡ് റോവറിന്റെ ഡിസ്ക്ലവറി 8 ന്റെ ചിലവ് കുറഞ്ഞ പ,തിപ്പാണ് ഒമേഗ. എൽ 860 എന്ന കോഡ് നാമത്തിലാണ് ഈ വാഹനം ലാൻഡ് റോവർ വികസിപ്പിക്കുന്നത്. ഡിസ്കവറി സ്പോർട്ടിന് താഴെയായിരിക്കും ഈ എസ്‌യുവിയുടേ സ്ഥാനം. ലാൻഡ് റോവറിന്റെ ഡിഫൻഡർ കൺസെപ്റ്റായ ഡിസി 100നെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും വാഹനത്തിന്റെ ശരീരഭാഷ.

എന്നാൽ ഡിഫൻഡറിന് സമാനമായ ബോക്സി ഡിസൈനായിരിക്കില്ല വാഹനത്തെ ഒരുക്കുക. 2021ൽ ഈ വാഹനത്തെ വിപണിയിലെത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. 1.5 ലിറ്റർ ടർബോ ചാർജ്ഡ് മിഡ് ഹൈബ്രിഡ് എഞ്ചിനിലായിരിക്കും വാഹനം വിപണിയിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. ആദ്യം ഫ്രണ്ട് വീൽ ഡ്രൈവിലും പിന്നീട് ഫോർ വീൽ ഡ്രൈവിലും വാഹനം എത്തും. യുകെ വിപണിയിലായീക്കും ആദ്യം വാഹനം പുറത്തിറങ്ങുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറിടിച്ച് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ വഴിയിൽ തള്ളി: ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം