Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ലക്ഷം ഒരു രൂപ നാണയങ്ങൾ കൊണ്ട് ഐഫോൺ 11 പ്രോ മാക്‌സ് സ്വന്തമാക്കി മലയാളി യുവാവ്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഇതാദ്യമായായിരിക്കും ഒരാള്‍ ചാക്കില്‍ പണം കൊടുത്ത് ഐഫോണ്‍ വാങ്ങുന്നത്.

iphone 11pro max

റെയ്നാ തോമസ്

, ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (14:32 IST)
ഡിജിറ്റല്‍ രംഗത്തെ വമ്പന്മാരായ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 11 രാജ്യാന്തര വിപണിയില്‍ വില്‍പ്പന തുടരുകയാണ്. പ്രമുഖ യൂട്യൂബ് വ്‌ളോഗറായ കാര്‍ത്തിക് സൂര്യയും സുഹൃത്തുക്കളും ചാക്കുകണക്കിന് പണം കൊടുത്താണ് പുതിയ ഐഫോണ്‍ സ്വന്തമാക്കിയത്. ഇതാദ്യമായായിരിക്കും ഒരാള്‍ ചാക്കില്‍ പണം കൊടുത്ത് ഐഫോണ്‍ വാങ്ങുന്നത്.
 
ചാക്ക് നിറയെ ഒരു രൂപ നാണയങ്ങളുമായാണ് കാര്‍ത്തിക് സൂര്യയും സുഹൃത്തുക്കളും എത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ഫോണ്‍ ലോഞ്ചിങ് ചടങ്ങിലാണ് കാര്‍ത്തിക് ഫോണ്‍ സ്വന്തമാക്കിയത്. അന്ന് ലോഞ്ച് ഫോണിനേക്കാള്‍ ശ്രദ്ധ നേടിയത് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ആദ്യ വില്‍പ്പനയിലൂടെ ഫോണ്‍ സ്വന്തമാക്കിയവര്‍ ഫോണ്‍ വാങ്ങാനായി പണം കൊണ്ടുവന്നത് പിക്കപ്പ് വാനിലാണ്. ഐഫോണ്‍ 11 പ്രോ മാക്‌സ് ഇത്തരത്തില്‍ സ്വന്തമാക്കാന്‍ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പാണ് കര്‍ത്തികിനു വേണ്ടിവന്നത്.
 
മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് നാല് അര്‍ബനാകളിലായാണ് ഒരു ലക്ഷം ഒരു രൂപ തുട്ടുകള്‍ എത്തിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നിന്ന് 1 ലക്ഷം 1 രൂപ തുട്ടുകള്‍ സംഘടിപ്പിക്കുന്നതിന്റെ വിഡിയോയും കാര്‍ത്തിക് സൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വീഡിയോയും മികച്ച പ്രതികരണമാണ് ഇപ്പോള്‍ യൂട്യൂബില്‍ നേടികൊണ്ടിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രണയത്തിലായിരുന്നില്ല, വിവാഹം ചെയ്തത് കുഞ്ഞിനെ നോക്കാന്‍'- മൊഴികൾ മാറ്റി മാറ്റി പറഞ്ഞ് ഷാജു