Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാനമായി നിങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നാണെന്ന് വരെ ഫേസ്‌ബുക്കിനറിയാം; സ്വകാര്യ വിവരങ്ങൾ ചോരുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

മെന്‍സ്‌ട്രേഷന്‍ ട്രാക്കിംഗ് ആപ്ലിക്കേഷനുകള്‍ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിനടക്കം കൈമാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അവസാനമായി നിങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നാണെന്ന് വരെ ഫേസ്‌ബുക്കിനറിയാം; സ്വകാര്യ വിവരങ്ങൾ ചോരുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
, ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (10:30 IST)
ആര്‍ത്തവ ചക്രത്തിന്‍റെയും മറ്റ് ആരോഗ്യ കാര്യങ്ങളും അറിയാന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ നിന്നും വിവരങ്ങള്‍ ചോരുന്നു എന്ന് ആരോപണം.മെന്‍സ്‌ട്രേഷന്‍ ട്രാക്കിംഗ് ആപ്ലിക്കേഷനുകള്‍ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിനടക്കം കൈമാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.മായ, എംഐഎ ഫെം എന്നീ ആപ്പുകളാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നതെന്നാണ് വിവരം. ഈ ആപ്പുകൾ ഇന്‍സ്റ്റാള്‍ ചെയ്യുന്ന നിമിഷം മുതല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറ്റം ചെയ്യപ്പെടുന്നു. പ്രൈവസി പോളിസി ഉപയോക്താവ് അംഗീകരിക്കുന്നതിനു മുമ്പു തന്നെ ഈ ഷെയറിങ് നടക്കുന്നതായി പ്രൈവസി ഇന്‍റര്‍നാഷണല്‍ കണ്ടെത്തി.  
 
ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൈവസി ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. നാം തൊട്ട് അടുപ്പമുള്ളവരോട് പോലും പങ്കുവയ്ക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഫേസ്ബുക്കിനറിയാം. എന്നാണ് നിങ്ങള്‍ അവസാനമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഫേസ്ബുക്ക് മനസ്സിലാക്കിയിരിക്കുമെന്ന് സാരം. തങ്ങളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കിന് കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഈ വിവരങ്ങള്‍ സഹായകമാകുന്നുണ്ടെന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവോണ നാളിൽ നിരാഹര സമരവുമായി ഫ്ലാറ്റ് ഉടമകൾ; തിരുത്തൽ ഹർജിയും നൽകിയേക്കും