Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാർട്ട്ഫോൺ വായുവിലൂടെ ചാർജ് ചെയ്യാം: അമ്പരപ്പിയ്ക്കുന്ന സാങ്കേതികവിദ്യയുമായി ഷവോമി, വീഡിയോ !

വാർത്തകൾ
, ശനി, 30 ജനുവരി 2021 (14:21 IST)
സ്മാർട്ട്ഫോണുകൾ വയറുകളോ പാഡുകളോ ഇല്ലാതെ വായുവിലൂടെ ചാർജ് ചെയ്യുന്ന ഒരു കാലത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? എങ്കിൽ ആ കാലം വിദൂരത്തല്ല. ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോവിയാണ് അമ്പരപ്പിയ്ക്കുന്ന സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. എംഐ എയർ ചാർജിങ് ടെക്നോളജി എന്നാണ് സാങ്കേതികവിദ്യയ്ക്ക് ഷവോമി പേരിട്ടിരിയ്ക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ പ്രഖ്യാപനമാണ് ഷവോമി കഴിഞ്ഞ ദിവസം നടത്തിയത്. എന്നാൽ സംവിധാനം അധികം വൈകാതെ തന്നെ എത്തിയേക്കും. ഒരേ സമയം ഒന്നിലധികം ഡിവൈസുകൾ ചാർജ് ചെയ്യാൻ സാധിയ്ക്കുന്ന വിധത്തിലായിരിയ്ക്കും എംഐ എയർ ചാർജിങ് സാങ്കേതികവിദ്യ ഷവോമി വികസിപിയ്ക്കുക. 'ഇത് ഒരു സയൻസ് ഫിക്ഷൻ അല്ല, ടെക്നോളജിയാണ്' എന്ന് വ്യക്തമാക്കിക്കൊണ്ടാണ് എംഐ എയർ ചാർജിങ് സാങ്കേതികവിദ്യയെ കുറിച്ചുള്ള വീഡിയോ ഷവോമി അവസാനിപ്പിയ്ക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എൽസി പരീക്ഷ മാർച്ച് 17 മുതൽ 30 വരെ, വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിച്ചു