Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്ട്സ് ആപ്പിലെ ഈ പുതിയ ഫീച്ചറുകളെ കുറിച്ച് നിങ്ങൾക്ക് അറിയുമോ ?

വാട്ട്സ് ആപ്പിലെ ഈ പുതിയ ഫീച്ചറുകളെ കുറിച്ച് നിങ്ങൾക്ക് അറിയുമോ ?
, വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (20:08 IST)
നിരവധി മാറ്റങ്ങളാണ് ഓരോ ദിവസവും ഉപയോക്താക്കൾക്കായി വാട്ട്സ് ആപ്പ് കൊണ്ടുവരുന്നത്. അടുത്തിടെ നിരവധി പുതിയ ഫീച്ചറുകൾ വാട്ട്സ് ആപ്പ് കൊണ്ടുവന്നിട്ടുണ്ട്. ഒരു പക്ഷേ ഉപയോക്താക്കൾ ഈ പുതിയ മാറ്റങ്ങൾ ശ്രദ്ധിച്ചിരിക്കില്ല. പുതിയ വാട്ട്സ് ആപ്പ് ഫീച്ചറുകളെ കുറിച്ചാണ് ഇനി പറയുന്നത്.   
 
മറ്റൊരാൾക്ക് അത്ര പെട്ടന്ന് നിങ്ങളുടെ വാട്ട്സ് ആപ്പ് തുറക്കാൻ ഇനി സാധിക്കില്ല. ഫൈംഗപ്രിന്റ് സ്‌ക്യാനിങ് സുരക്ഷ ഇപ്പോൾ വാട്ട്സ് ആപ്പിലും ഉപയോഗപ്പെടുത്താം. ഫിഗർപ്രിന്റ് സ്കാനിങ് എനേബിൾ ചെയ്തിട്ടുള്ള വാട്ട്സ്‌ആപ്പ് അക്കൌണ്ടുകളിൽ വാട്ട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് എടുക്കണം എങ്കിൽ ഒരിക്കൽ കൂടി ഫിംഗർ പ്രിന്റ് സ്കാൻ ചെയ്യണം. 
 
അയച്ച സന്ദേശം എത്ര തവണ ഫോർ‌വേർഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനായി മെസേജ് ഫോർ‌വേർഡ് ഇൻഫോ എന്ന സംവിധാനം വട്ട്സ് ആപ്പ് കൊണ്ടുവന്നിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് തടയാനാണ് ഇത്.വാട്ട്സ് ആപ്പ് തുറക്കതെ തന്നെ നോട്ടിഫിക്കേഷൻ പാനൽ വഴി വോയിസ് നോട്ടുകൾ കേൾക്കാനും മറുപടി നൽകനും സാധിക്കുന്ന ഫീച്ചറാണ് അടുത്തിടെ വാട്ട്സ് ആപ്പ് കൊണ്ടുവന്ന മറ്റൊരു സംവിധാനം 
 
ഇത്തരത്തിൽ ടെക്സ്റ്റ് മെസേജുകൾ അയക്കുന്നതിനുള്ള സംവിധാനം നേരത്തെ തന്നെ വാട്ട്സ് ആപ്പ് കൊണ്ടുവന്നിരുന്നു. പുതിയ സംവിധാനം ഉടൻ തന്നെ വാട്ട്സ് ആപ്പിന്റെ എല്ലാ വേർഷനുകളിലും ലഭ്യമാകും. ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ വോയിസ് കോളുകളും വീഡിയോ കോളുകളും ചെയ്യാൻ സാധിക്കുന്ന സംവിധാനവും വാട്ട്സ് ആപ്പ് കൊണ്ടുവന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറബിക്കടലിൽ പാകിസ്ഥാന്റെ നാവികാഭ്യാസം, യുദ്ധക്കപ്പലുകൾ ഒരുക്കി നിർത്തി ഇന്ത്യ