ചാറ്റുകളിൽ കൃത്യത ഉറപ്പുവരുത്തുന്നതിനായി മെസഞ്ചറിൽ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് ഫെയിസ്ബുക്ക്. ചാറ്റ് ചെയ്യുമ്പോൾ സന്ദേശങ്ങൾ ക്വാട്ട് ചെയ്തുകൊണ്ട് മറുപടി നൽകാനുള്ള പ്രത്യേകമായ സംവിധാനമാണ് മെസഞ്ചറിൽ ഫെയ്സ്ബുക്ക് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ വാട്ട്സ്‌ആപ്പ് ചാറ്റുകളിൽ കൊണ്ടുവന്ന അതേ സംവിധാനമാണ് ഫെയിസ്ബുക്ക് ഇപ്പോൾ മെസഞ്ചറിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. വാട്ട്സ്‌ആപ്പിലേതിന് സമാനമായ രീതിയിൽ തന്നെയാണ് മെസഞ്ചറിലും ഈ സംവിധാനം പ്രവർത്തിക്കുക.
ക്വാട്ട് ചെയ്യേണ്ട സന്ദേശത്തിന് മുകളിൽ ലോങ് പ്രസ് ചെയ്യൂന്നതോടെ സന്ദേശത്തിന് മറുപടി നൽകാനുള്ള പോപ്പ് അപ്പ് പ്രത്യക്ഷപ്പെടും. ടെക്സ്റ്റ് മെസേജായും, വോയിസ് നോട്ടായും, ദൃശ്യങ്ങളായും ഗിഫ് ആയുമെല്ലാം സന്ദേശത്തിന് മറുപടി നൽകാൻ സാധിക്കും.