യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനായി നാഷണല്‍ പേയ്‌മെന്‍്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പരിഷ്‌കരണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ യുപിഐ ഇടപാടുകള്‍ സുരക്ഷിതമായി ചെയ്യാനായി പിന്‍ സമ്പ്രദായമാണ് പിന്തുടരുന്നത് പകരം ബയോമെട്രിക് ഓതന്റികേഷന്‍ നടപ്പിലാക്കാനുള്ള സാധ്യതയാണ് പേയ്‌മെന്‍്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തേടിയത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	 ഇതുമായി ബന്ധപ്പെട്ട് വിവിധ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരണം ഉറപ്പാക്കാനുള്ള ചര്‍ച്ചകളിലാണ്  പേയ്‌മെന്‍്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നിലവില്‍ നാല്, അല്ലെങ്കില്‍ ആറക്ക പിന്‍ സമ്പ്രദായമാണ് യുപിഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിന് പകരം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫിംഗര്‍പ്രിന്റും ഐഫോണുകളില്‍ ഫെയ്‌സ് ഐഡിയും ഏര്‍പ്പെടുത്താനുള്ള സാധ്യതയാണ് തേടുന്നത്. റിസര്‍വ് ബാങ്ക് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.