Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാറ്റ് ജിപിടിയോട് ഇനി 'A' വർത്തമാനം പറയാം, വമ്പൻ മാറ്റത്തിനൊരുങ്ങി ഓപ്പൺ എഐ

ഡിസംബറോടെ പുതിയ വേര്‍ഷന്‍ ഉപഭോക്താക്കളിലേക്കെത്തും.

Open AI Erotic, Open AI update, Chat GPT Adult, Age Verification,ഓപ്പൺ എ ഐ ഇറൊട്ടിക്, ഓപ്പൺ എ ഐ അപ്ഡേറ്റ്, ചാറ്റ് ജിപിടി

അഭിറാം മനോഹർ

, വ്യാഴം, 16 ഒക്‌ടോബര്‍ 2025 (15:40 IST)
മുതിര്‍ന്ന ഉപഭോക്താക്കള്‍ക്ക് ലൈംഗിക ഉള്ളടക്കം അനുവദിക്കുന്നത് ഉള്‍പ്പടെ ചാറ്റ് ജിപിടിയുടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. കൃത്യമായ പ്രായ പരിശോധന മാനദണ്ഡങ്ങള്‍  ഉപയോഗിച്ചായിരിക്കും ഉപഭോക്താക്കള്‍ക്ക് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുക. ഡിസംബറോടെ പുതിയ വേര്‍ഷന്‍ ഉപഭോക്താക്കളിലേക്കെത്തും. ചാറ്റ് ജിപിടിയെ കൂടുതല്‍ പേഴ്‌സണലൈസ് ചെയ്യാന്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
 
ചാറ്റ് ജിപിടിയില്‍ അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളത്. എന്നാല്‍ പ്രായപരിധി മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കി മുതിര്‍ന്നവരെ മുതിര്‍ന്നവരെ പോലെ പരിഗണിക്കുക എന്ന തത്വത്തിന്റെ ഭാഗമായാണ് മുതിര്‍ന്നവര്‍ക്ക് അഡള്‍ട്ട് കണ്ടന്റ് അനുവദിക്കുന്നതെന്ന് സാം ആള്‍ട്ട്മാന്‍ എക്‌സില്‍ കുറിച്ചു.
 
അതേസമയം അഡള്‍ട്ട് കണ്ടന്റുകള്‍ ലഭ്യമാക്കുന്ന ചാറ്റ് ജിപിടിയുടെ ഈ മാറ്റം അപകടകരമാണെന്ന് പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇതാദ്യമായല്ല എഐ അഡള്‍ട്ട് കണ്ടന്റുകള്‍ ലഭ്യമാക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ എക്‌സ് ഇതിനകം ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുമായി ഫ്‌ലര്‍ട്ട് ചെയ്യാനാകുന്ന ത്രീ ഡി ആനിമേഷന്‍ ചാറ്റ് അവതാറുകള്‍ ഗ്രോക്കില്‍ ലഭ്യമാണ്. ചാറ്റ് ജിപിടിയും ഈ വഴിയേയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാഭ്യാസ മേഖലയില്‍ വിഭജനത്തിനു ആര് ശ്രമിച്ചാലും സര്‍ക്കാര്‍ അംഗീകരിക്കില്ല: വി.ശിവന്‍കുട്ടി