Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വിറ്റർ കുളം തോണ്ടി, വിറ്റൊഴിയാൻ തയ്യാറാണെന്ന് ഇലോൺ മസ്ക്

ട്വിറ്റർ കുളം തോണ്ടി, വിറ്റൊഴിയാൻ തയ്യാറാണെന്ന് ഇലോൺ മസ്ക്
, വ്യാഴം, 13 ഏപ്രില്‍ 2023 (11:51 IST)
ട്വിറ്റർ തനിക്ക് വേദനകൾ മാത്രമാണ് തരുന്നതെന്നും ഒരു റോളർ കോസ്റ്റർ റൈഡ് പോലെയാണ് ട്വിറ്ററിലെ തൻ്റെ യാത്രയെന്നും ട്വിറ്റർ മേധാവി ഇലോൺ മസ്ക്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ട്വിറ്റർ വിറ്റൊഴിയുന്നതിനെ പറ്റി താൻ ആലോചിക്കുന്നതായി മസ്ക് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സമ്മർദ്ദകരമായ സാഹചര്യമാണുള്ളതെന്നും എങ്കിലും ട്വിറ്റർ ഏറ്റെടുത്ത തീരുമാനം ശരിയായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും മസ്ക് പറഞ്ഞു.
 
ജോലിഭാരം കൂടുതലായതിനാൽ ഓഫീസിൽ തന്നെയാണ് ഉറങ്ങാറുള്ളത്. ട്വിറ്ററിലെ 80 ശതമാനം ജോലിക്കാരെ പിരിച്ചുവിടുക എന്നത് എളുപ്പമായിരുന്നില്ല. നിലവിൽ 8000 പേരുണ്ടായിരുന്ന കമ്പനിയിൽ 1500 പേരാണ് ജോലി ചെയ്യുന്നത്. എല്ലാ ജീവനക്കാരുമായും വ്യക്തിപരമായി സംസാരിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും അതിനാൽ ഇമെയിലിലൂടെ ഇവരോട് വിശദാംശങ്ങൾ അറിയിച്ചുവെന്നും മസ്ക് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഉഷ്ണതരംഗ സമാനമായ സാഹചര്യം, സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്