Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിറയെ ഫീച്ചറുകളുമായി 5,599 രൂപക്ക് പാനസോണിക് പി 90 സ്‌മാർട്ട്‌ഫോൺ

5,599 രൂപക്ക് പാനസോണിക് പി 90 സ്‌മാർട്ട്‌ഫോൺ

നിറയെ ഫീച്ചറുകളുമായി 5,599 രൂപക്ക് പാനസോണിക് പി 90 സ്‌മാർട്ട്‌ഫോൺ
, ഞായര്‍, 24 ജൂണ്‍ 2018 (15:18 IST)
പാനസോണിക് പി സീരിയസിലെ പുതിയ ഫോൺ പുറത്തിറക്കി. പി 90 എന്നാണ് ഈ സീരിസിന്റെ പേര്. 2.5 ഡി കര്‍വ്ഡ് സ്‌ക്രീനും 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുമാണ് ഫോണിനുള്ളത്. ഒപ്പം സ്‌ക്രീനിന് ഗൊറില്ലാ ഗ്ലാസ് സംരക്ഷണവും കമ്പനി ഉറപ്പ് വരുത്തുന്നു.
 
ഡ്യുവല്‍ സിം 4ജി വോള്‍ട്ട്, 5 എം.പി ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറ, 5 എം.പി സെല്‍ഫി ക്യാമറ എന്നിവയും ഫോണിനുണ്ട്. ഇരു ക്യാമറകള്‍ക്കും എൽഇഡി ഫ്‌ളാഷും ഉണ്ട്. പ്രധാനമായും യുവാക്കളെ ലക്ഷ്യംവെച്ചുകൊണ്ടാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
 
പുതിയ ടെക്‌നോളജി മനസ്സിലാക്കാൻ വേണ്ടി പുറത്തിറക്കിയിരിക്കുന്ന ഈ ഫോണിന് 5,599 രൂപയാണ്. സ്മാര്‍ട്ട് ആക്ഷന്‍സ്, സ്മാര്‍ട്ട് ജസ്റ്റേഴ്‌സ്, വൈഫൈ, റേഡിയോ, ബ്ലൂടൂത്ത് എന്നിവയും മറ്റ് ഫീച്ചറുകളാണ്. നീല, കറുപ്പ്, ഗോള്‍ഡന്‍ നിറങ്ങളില്‍ ഫോൺ വിപണിയിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ മാസ് എൻട്രി! - വീഡിയോ വൈറൽ