Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെഗാസസ്,: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മമത

പെഗാസസ്,: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മമത
, തിങ്കള്‍, 26 ജൂലൈ 2021 (16:20 IST)
പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമബംഗാൾ സർക്കാർ. മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് മദൻ ബി ലോക്കൂർ,ക‌ൽക്കട്ട ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ജ്യോതിർമയി ഭട്ടാചാര്യ എന്നിവരടങ്ങുന്ന കമ്മീഷൻ കേസ് അന്വേഷിക്കും.
 
മമതാ ബാനർജിയുടെ ബന്ധുവും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജിയുടെ പേരും വിവരം ചോർത്തിയവരുടെ ലിസ്റ്റിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ അന്വേഷണം പ്രഖ്യാ‌പിച്ചത്. വിവാദത്തിൽ മമത വലിയ വിമർശനമാണ് കേന്ദ്രത്തിനെതിരെ ഉന്നയിച്ചത്. ഫോൺ ചോർത്തലിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യ ഔദ്യോഗിക അന്വേഷണമാണിത്.
 
വിഷയത്തിൽ കേന്ദ്രം അന്വേഷണക്കമ്മീഷനെ നിയോഗിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അവർ വെറുതെ ഇരിക്കുകയാണ്. അതുകൊണ്ട് ഞങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുക്കുപണ്ടം പണയംവച്ച് 2.45 കോടി തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി റിമാന്‍ഡില്‍