Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയൽമി 2 പ്രോക്ക് ആൻഡ്രോയിഡ് 9 പൈ അപ്ഡേഷൻ ഒരുക്കി റിയൽമി, പുതിയ ഫീച്ചറുകൾ ഇങ്ങനെ !

റിയൽമി 2 പ്രോക്ക് ആൻഡ്രോയിഡ് 9 പൈ അപ്ഡേഷൻ ഒരുക്കി റിയൽമി, പുതിയ ഫീച്ചറുകൾ ഇങ്ങനെ !
, തിങ്കള്‍, 3 ജൂണ്‍ 2019 (18:06 IST)
റിയൽമി 2 പ്രോക്ക് ആൻഡ്രോയിഡ് അപ്ഡേഷൻ ലഭ്യമക്കിയിരിക്കുകയാണ് കമ്പനി. 2018ൽ കമ്പനി പുറത്തിറക്കിയ സ്മാർട്ട്‌ഫോണുകളിൽ റിയൽമി 2 പ്രോക്ക് മാത്രമാണ് കമ്പനി ഇപ്പോൾ ആൻഡ്രോയിഡ് 9 പൈയിലേക്ക് അപ്ഡേഷൻ നൽകിയിരിക്കുന്നത്. പുതിയ അപ്ഡേഷനോടൊപ്പം തന്നെ കളർ ഒഎസ് 6, 2019 ആൻഡ്രോയിഡ് സെക്യൂരിറ്റി പാച്ച് എന്നിവയും ലഭിക്കും.  
 
RMX1801EX_11.A.20 എന്ന പേരിലാണ് പുതിയ അപ്ഡേഷൻ റിയൽമി 2 പ്രോയിൽ ലഭിക്കുക, അപ്ഡേഷന്റെ ഭാഗമായി ആപ്പ് ഡ്രോവർ, പുതിയ നാവികേഷൻ സംവിധനം, പുതിയ ലോക് സ്ക്രീൻ മാഗസീൻ\, ക്രോമ ബൂസ്റ്റ്, ക്യാമറ എച്ച് എ അൽ സപ്പോർട്ട്, റൈഡിംഗ് മോഡ്, ലൈവ് വാൾപേപ്പർ, ഗെയിം സ്പേസ്, എന്നീ സംവിധാനങ്ങളും ലഭ്യമകും. പുതിയ അപ്ഡേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതോടെ നോട്ടിഫികേഷൻ ഐക്കണുകൾ സ്റ്റാറ്റസ് ബാറിൽ പ്രത്യക്ഷപ്പെടും.
 
2.27 ജിബിയാണ് ആൻഡ്രോയിഡ് 9 പൈയിലേക്കുള്ള അപ്ഡേഷന്റെ സൈസ്. റിയൽമി 2 പ്രോ സ്മാർഫോണുകളിൽ ഓട്ടോമാറ്റിക്കായി തന്നെ അപ്ഡേറ്റ് ലഭ്യമാകും, അപ്ഡേറ്റ് നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ പുതിയപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാം സ്മാർട്ട്‌ഫോണുകളിലെ ഫയലുകൾ ബക്കപ്പ് ചെയ്യുനത് അപ്ഡേറ്റ് ചെയ്യുമ്പോൾ ഡേറ്റ ലോസ് ആകുന്നത് ഒഴിവാക്കും. റിയമി 1, റിയൽമി 2, റിയൽമി U1, റിയൽമി C1 എന്നീ സ്മാർട്ട്‌ഫോണുകളിലും ജൂണിൽ തന്നെ ആൻഡ്രോയിഡ് 9 പൈ അപ്ഡേറ്റ് ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് സുവർണാവസരം, ഔഡി A3ക്ക് 4.94 ലക്ഷം വരെ വിലക്കുറവ് !