Publish Date: Thu, 23 Jul 2020 (12:02 IST)
Updated Date: Thu, 23 Jul 2020 (14:49 IST)
കുറഞ്ഞ വിലയിൽ മറ്റൊരു എക്കണോമി സ്മാർട്ട്ഫോൺ കൂടി വിപണിയിൽ എത്തിച്ചിരിയ്ക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി. സി 11 എന്ന വില കുറഞ്ഞ എൻട്രി ലെവൽ സ്മാർട്ട്ഫോണിനെയാണ് റിയൽമി വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. 7,499 രൂപയാണ് സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ വില.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി വാട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്കുന്നത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സലിന്റെ സെക്കൻഡറി ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ ഒക്ടാകോർ G35 പ്രൊസസറാണ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.