Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറഞ്ഞ വിലയിൽ മറ്റൊരു വേരിയന്റുകൂടി, ഗ്ലാൻസക്ക് പുതിയ അടിസ്ഥാന വകഭേദവുമായി ടൊയോട്ട

കുറഞ്ഞ വിലയിൽ മറ്റൊരു വേരിയന്റുകൂടി, ഗ്ലാൻസക്ക് പുതിയ അടിസ്ഥാന വകഭേദവുമായി ടൊയോട്ട
, ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (19:33 IST)
മാരുതി സുസൂക്കി ബലേനയുടെ ബാഡ്ജ് എഞിനിയറിംഗ് പതിപ്പ് ഗ്ലാൻസക്ക് പുതിയ അടിസ്ഥാന വകഭേതമൊരുക്കി ടൊയോട്ട. കുറഞ്ഞ വിലയിൽ ഗ്ലാൻസയെ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഗ്ലാൻസ ജെഎംടി പതിപ്പിനെ വിപണിയിലെത്തിക്കാൻ ടൊയോട്ട തയ്യാറെടുക്കുന്നത്.  
 
1.2 ലീറ്റർ, കെ 12 എൻ ഡ്യുവൽ ജെറ്റ് മൈൽഡ് ഹൈബ്രിഡ് പവർട്രെയ്ൻ സഹിതം മാത്രമാണ് നിലവിൽ ഗ്ലാൻസ വിപണിയിലുള്ളത്. എന്നാൽ ഹൈബ്രിഡ് സംവിധാനം ഒഴിവക്കി 1.2 ലീറ്റർ കെ 12 എം എൻനോടെയാണ് പുതിയ അടിസ്ഥാന വകഭേതത്തെ ടൊയോട്ട വിപണിയിലെത്തിക്കുന്നത്. ഇതോടെ ഗ്ലാൻസയുടെ അടിസ്ഥാന വകഭേതത്തിന് വില 6.98 ലക്ഷമായി കുറയും. എന്നാൽ 24,000 രൂപയുടെ കുറവ് മാത്രമാണ് ഹൈബ്രിഡ് പതിപ്പിൽനിന്നും വാഹനത്തിന് ഉള്ളത്. 
 
ഹൈബ്രിഡ് സംവിധാനം ഒഴിവാക്കിയതോടെ വാഹനത്തിന്റെ ഇന്ധനക്ഷമതയിൽ കാര്യമായ മാറ്റം തന്നെ വരും. ലിറ്ററീന് 21.01 കിലോമീറ്റർ മാത്രമാണ് പുതിയ അടിസ്ഥാന വകഭേതത്തിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമ. ഹൈബ്രിഡ് സംവിധാനത്തോടുകൂടിയ ജിംഎംടി പതിപ്പിന് ഇത് 23.87 കിലോമീറ്ററാണ്.    
 
മാരുതി സുസൂകിയും ടൊയോട്ടയുമായുള്ള കൊളാബറേഷന്റെ ഭാഗമായാണ് ബലേനോയെ ടൊയോട്ട സ്വന്തം ബ്രാൻഡിൽ പുറത്തിറക്കുന്നത്. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, എർട്ടിഗ തുടങ്ങിയ വാഹനങ്ങളെയും ടൊയോട്ട സ്വന്തം ബ്രാൻഡിൽ പുറത്തിറക്കും. എന്നാൽ ഈ വാഹനങ്ങൾ എപ്പോൾ വിപണിയിൽ എത്തും എന്നത് വ്യക്തമല്ല.
 
1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട ഗ്ലാൻസയിലും നൽകിയിരിക്കുന്നത്. ജിഎംടിയിൽ 89.7 പി എസ് കരുത്തും ജിസിവിടിയിലും വിഎം‌ടിയിലും, വിസിവിടിയിലും 82.9 പി എസ് കരുത്തും എഞ്ചിൻ സൃഷ്ടിക്കും 113 എൻ എം ടോർക്കാണ് എഞ്ചിൻ പരമാവധി ഉത്പാദിപ്പിക്കുക. 5 സ്പീഡ് മാനുവൽ ഗിയർബോക്സിലും, കണ്ടിന്യുവിറ്റി വേരിയബിൾ ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പരപ്പിക്കുന്ന ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ്, സ്മാർട്ട്‌ഫോണുകൾക്കും, ടിവികൾക്കും, വീട്ടുപകരണങ്ങൾക്കും വലിയ വിലക്കുറവ് !