ടെലികോം മേഖലയില്‍ മത്സരം കനക്കുമ്പോള്‍ മറ്റ് ഓപ്പറേറ്റര്‍മാരേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡാറ്റ പാക്കുകള്‍ നല്‍കുന്നത് റിലയന്‍സ് ജിയോ ആണെന്ന് ബിഎന്‍പി പാരിബാസ്. ബിഎന്‍പി പാരിബാസ് ഇറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം ജിയോ, എയര്‍ടെല്‍, വോഡോഫോണ്‍- ഐഡിയ എന്നീ പ്രമുഖ ടെലികോം കമ്പനികളുടെയും എന്‍ട്രി പ്ലാനുകള്‍ 299 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ ഡാറ്റ് നല്‍കുന്നത് ജിയോയാണ്. 299 രൂപ പ്ലാനില്‍ ദിവസേന 1.5 ജിബി ഡാറ്റ ജിയോ നല്‍കുമ്പോള്‍ 1 ജിബി ഡാറ്റ മാത്രമാണ് വോഡോഫോണ്‍ - ഐഡിയ നല്‍കുന്നത്.
1.5 ജിബി ഡാറ്റ 28 ദിവസത്തിനായി വോഡഫോണ്‍- ഐഡിയയും, എയര്‍ടെല്ലും 349 രൂപയായി ഉപഭോക്താക്കളില്‍ നിന്നും ഈഡാക്കുന്നത്. 84 ദിവസത്തിന് ദിവസം 1.5 ജിബി ഡാറ്റ പ്ലാന്‍ എയര്‍ടെല്ലും വോഡോഫോണ്‍- ഐഡിയയും 859 രൂപയ്ക്ക് നല്‍കുമ്പോള്‍ ജിയോ ഈ പ്ലാന്‍ നല്‍കുന്നത് 799 രൂപയ്ക്കാണ്. ജിയോയുടെ ഈ പ്ലാന്‍ ഗൂഗിള്‍പേ, ഫോണ്‍ പേ, പേടിഎം എന്നീ പ്രമുഖ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.