Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധാർ നിയമലം‌ഘനത്തിന് ഒരു കോടി രൂപ പിഴ: യുഐ‌ഡിഎഐ‌യ്ക്ക് അധികാരം നൽകി കേന്ദ്ര സർക്കാർ വിജ്ഞാപനം

ആധാർ നിയമലം‌ഘനത്തിന് ഒരു കോടി രൂപ പിഴ: യുഐ‌ഡിഎഐ‌യ്ക്ക് അധികാരം നൽകി കേന്ദ്ര സർക്കാർ വിജ്ഞാപനം
, ബുധന്‍, 3 നവം‌ബര്‍ 2021 (17:32 IST)
ആധാർ നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപ വരെ പിഴ ഈടാക്കാൻ യുഐ‌ഡിഎഐയ്ക്ക് അധികാരം നൽകി കേന്ദ്രസർക്കാർ വിജ്ഞാപനം. നിയമലംഘനങ്ങളുടെ നടപടിയ്ക്ക് ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥനെ നിയമിക്കും.
 
ഉദ്യോഗസ്ഥർ എടുക്കുന്ന തീരുമാനത്തിൽ പരാതിയുണ്ടെങ്കിൽ ടെലികോം തർക്കങ്ങൾ പരിഹരിക്കാവുന്ന അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. 2019ൽ പാർലമെന്റ് പാസാക്കിയ നിയമമാണെങ്കിലും കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്. സ്വകാര്യത സംരക്ഷിക്കാനും യുഐ‌ഡിഎഐയുടെ സ്വയംഭരണവകാശം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് 2019ൽ ബിൽ സർക്കാർ പാസാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന പരാതി; പീഡനം നടന്നിട്ടില്ലെന്ന് പ്രാഥമിക പരിശോധന റിപ്പോര്‍ട്ട്