Webdunia - Bharat's app for daily news and videos

Install App

ഡിസ്‌പ്ലേയിൽ തന്നെ ഡോൾബി അറ്റ്‌മോസ് സൌണ്ട് സിസ്റ്റം, റൊട്ടേറ്റബിൾ പോപ്പ് അപ്പ് ക്യാമറ, സാംസങ് ഗ്യാലക്സി A80 ഞെട്ടിക്കും !

Webdunia
വെള്ളി, 12 ഏപ്രില്‍ 2019 (15:46 IST)
സ്മാർട്ട്ഫോൺ രംഗത്ത് ഓരോ ദിവസവും പുത്തൻ കണ്ടെത്തലുകളാണ് വരുന്നത്. ഇപ്പോഴിതാ ആരെയും ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായി പുത്തൻ സ്മർട്ട്ഫോൺ ഗ്യാലക്സി A80യെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് സാംസങ്. ഡിസ്‌പ്ലേയിലും ക്യാമറയിലുമാണ് സാംസങ് പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
 
റൊട്ടേറ്റബിൾ പോപ്പ് അപ് ക്യാമറയാണ് സമാർട്ട് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. അതായത് ഫോണിന് പ്രത്യേക സെൽഫി ക്യാമറ ഇല്ല. റിയർ ക്യാമറ തന്നെ പോപ്പ് ആയി തിരിഞ്ഞ് മുന്നിലെത്തും. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 8 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും, പ്രത്യേക 3D ഡെപ്ത് സെൻസറും അടങ്ങുന്ന ടൈ ക്യാമറ സംവിധാനമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
 
6.7 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ്, ഫുൾ വ്യു അമൊലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഡിസ്‌പ്ലേയിൽ തന്നെ ഡോൾബി അറ്റ്മോസ് സൌണ്ട് സിസ്റ്റം ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു എന്നതാണ് A80യുടെ മറ്റൊരു പ്രധാന സവിശേഷത. 8 ജി ബി റാം 128 ജി ബി  സ്റ്റോറേജ് സംവിധാനത്തിലാണ് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 730Gയാണ് ഫോണിന് കരുത്ത് പകരുന്നത്. 3700 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

അടുത്ത ലേഖനം
Show comments