Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് ബജറ്റ് സ്മാർട്ട്ഫോണുകൾകൂടി ഇന്ത്യയിലെത്തിച്ച് സാംസങ്, ഗ്യാലക്സി M01, M11 സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയൂ

രണ്ട് ബജറ്റ് സ്മാർട്ട്ഫോണുകൾകൂടി ഇന്ത്യയിലെത്തിച്ച് സാംസങ്, ഗ്യാലക്സി M01, M11 സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയൂ
, വ്യാഴം, 4 ജൂണ്‍ 2020 (14:16 IST)
ഇന്ത്യൻ വിപണിയിൽ രണ്ട് ബജറ്റ് സ്മാർട്ട്ഫോണുകളെ കൂടി അവതരിപ്പിച്ചിരിയ്ക്കുകയാണ് സാംസങ്. ഗ്യാലക്സി M01, M11 എന്നീ സ്മാർട്ട്ഫോണുകൾ ഫ്ലിപ്കാർട്ട്, ആമസോൺ, സാംസങ് സ്റ്റോർ എന്നിവ വഴി ലഭ്യമാണ്. 3 ജിബി റാം 32 ജിബി സ്റ്റോറേജിലാണ് ഗ്യാലക്സി M01 വിപണിണിയിലുള്ളത് 8,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. ഗ്യാലക്സി M11 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിൽപ്പനയ്ക്കുണ്ട്, യഥാക്രം, 10,999, 12,999 എന്നിങ്ങനെയാണ് ഇരു വേരിയന്റുകളുടെയും വില. 
 
ഗ്യാലക്സി M01
 
5.71 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്പ്ലേ ആണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 2 മെഗാപിക്സില്‍ ഡെപ്ത് സെന്‍സറും, 13 മെഗാപിക്സില്‍ പ്രൈമറി സെൻസറും അടങ്ങിയ ഡ്യുവല്‍-കാമറയാണ് M01ൽ നൽകിയിരിയ്ക്കുന്നത്. 5 മെഗാപിക്സിലാണ് സെല്‍ഫി ക്യാമറ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 ഒക്ടാകോര്‍ പ്രൊസസറാണ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ OneUI 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഗാലക്‌സി M01 പ്രവര്‍ത്തിക്കുന്നത്. 4,000 എംഎഎച്ച് ആണ് ബാറ്ററി ബാക്കപ്പ്
 
ഗ്യാലക്സി M11
 
6.4 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഒ ഡിസ്പ്ലേയാണ് ഗ്യാലക്സി M11ൽ നൽകിയിരിയ്ക്കുന്നത്. 13 മെഗാപിക്സില്‍ പ്രൈമറി സെൻസറും 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും 2 എംപി ഡെപ്ത് സെൻസറും അടങ്ങിയ ട്രിപ്പിൾ റിയർ കാമറയാണ് M11ൽ നൽകിയിരിയ്ക്കുന്നത്. 8 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. സ്നാപ്‌ഗ്രാഗണ്‍ 450 ഒക്ടാകോര്‍ പ്രൊസസറാണ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ OneUI 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഗ്യാലക്‌സി M11നും പ്രവര്‍ത്തിക്കുന്നത്. 15W ഫാസ്റ്റ് ചാർജറോടുകൂടിയ 5,000 എംഎഎച്ച് ആണ് ബാറ്ററിയാണ് ഫോണിൽ നൽകിയീരിയ്ക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജി-7നു പകരം ലോകശക്തികളുടെ മറ്റൊരു കൂട്ടായ്മ വരുന്നു; ചൈനയെ ഉള്‍പ്പെടുത്താത്ത ജി-11ല്‍ ഇന്ത്യ