'ധോണി മടങ്ങിവരും, ഒരുമിച്ച് കളിയ്ക്കാനായി കാത്തിരിയ്ക്കന്നു', തുറന്നുപറഞ്ഞ് ഇന്ത്യൻ സൂപ്പർ താരം !

വ്യാഴം, 4 ജൂണ്‍ 2020 (12:22 IST)
ഇന്ത്യൻ ടീമിലേക്ക് ധോണിയുടെ മടങ്ങിവരവിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ. അക്കൂട്ടത്തിൽ ഇന്ത്യയുടെ സൂപ്പർ താരങ്ങളും ഉണ്ട് എന്ന് തെളിക്കുകയാണ് ഇന്ത്യയുടെ സുപ്പർ പേസർ മുഹമ്മദ് ഷമി. ഇന്ത്യൻ ടീമിലെ എല്ലാവരും ധോണിയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ഷമി പറയുന്നു. ഇൻസ്റ്റഗ്രം ലൈവ് ചറ്റിലെത്തിയപ്പോഴാണ് ധോണിയുടെ തിരിച്ചു വരവ് ആഗ്രഹിയ്ക്കുന്നതായി ഷമി തുറന്നുപറഞ്ഞത്. 
 
ധോണിക്ക് കീഴില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഞാൻ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മാത്രമാണ് അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ ഇതുവരെ സാധിക്കാതിരുന്നത്. എംഎസ് ധോണി എന്ന വലിയ തരാമാണ് ടീമിലുള്ളതെന്ന് നമുക്ക് തോന്നില്ല. അങ്ങനെയാണ് ടീമിലുള്ളവരുമായി അദ്ദേഹം ഇടപഴകിയിരുന്നത്. അദ്ദേഹവുമൊത്ത് എനിയ്ക്ക് ഒരുപാട് ഓര്‍മകള്‍ ഉണ്ട്  മഹി ഭായി വീണ്ടും ടീമിലേക്കു വരിക തന്നെ ചെയ്യും. അദ്ദേഹത്തിനൊപ്പം കളിക്കുന്നത് വളരെ രസകരമാണ്.  
 
ധോണി എല്ലാവര്‍ക്കുമൊപ്പമിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമെന്നതാണ് അദ്ദേഹത്തിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യം. എപ്പോഴും ധോണിയ്ക്കൊപ്പം രണ്ടോ, നാലോ താരങ്ങൾ ഉണ്ടാകും. ഞങ്ങള്‍ പലപ്പോഴും രാത്രി വൈകുന്നത് വരെ സംസാരിച്ചിരിക്കും. അതെല്ലാം ഇപ്പോള്‍ മിസ്സ് ചെയ്യുന്നുണ്ട് ഷമി പറഞ്ഞു. ധോണിക്കു കീഴില്‍ ദേശീയ ടീമിനൊപ്പം കരിയര്‍ ആരംഭിച്ച താരമാണ് ഷമി. ഇപ്പോൾ ഇന്ത്യൻ ടീമിൽ ഒഴിച്ചുകൂടാനാകാത്ത സാനിധ്യാമായി ഷമി മാറിക്കഴിഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഫ്ലോയിഡിന്റെ സംസ്‌കാര ചിലവ് ഏറ്റെടുത്ത് മെയ്‌വെതർ, കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് കായികലോകം