Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം സീരീസിന് പിന്നാലെ എക്കണോമി സ്മാർട്ട്ഫോൺ ഗ്യാലക്സി A10മായി സാംസങ്, വില വെറും 8,490 രൂപ !

എം സീരീസിന് പിന്നാലെ എക്കണോമി സ്മാർട്ട്ഫോൺ ഗ്യാലക്സി A10മായി സാംസങ്, വില വെറും 8,490 രൂപ !
, തിങ്കള്‍, 18 മാര്‍ച്ച് 2019 (17:15 IST)
എം സീരീസിന് പിന്നാലെ എക്കണോമി സ്മാർട്ട്ഫോണായ ഗ്യാലക്സി A10നെ ഇന്ത്യയിൽ എർത്തിച്ചിരിക്കുകയാണ് സാംസങ്. ഇന്ത്യൻ വിപണിയിൽ ചൈനീസ് സ്മാർട്ട്ഫോണുകളോട് കടുത്ത മത്സരം ഒരുക്കുകയാണ് കൂടുതൽ എക്കണോമി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തിക്കുന്നതുകൊണ്ട് സാംസങ് ലക്ഷ്യമിടുന്നത്.
 
8,490രൂപയാണ് സാംസങ്ങ് ഗ്യാലക്സി A10ന് ഇന്ത്യയിലെ വിപണി വില. ഓൺലൈനായും ഓഫ്‌ലൈനായും ഫോൺ ഇന്ത്യയിൽ വാങ്ങാനാകും. ആമസോൺ, ഫ്ലിപ്കാട്ട്, പെടിഎം, സാംസണ്ട് ഓൺലൈൻ സ്റ്റോർ എന്നിവ വഴിയും. സാംസങ്ങിന്റെ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഫോൺ വാങ്ങാനാകും.720x1520 റെസലൂഷനിൽ 6.2 ഇഞ്ച്  സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 
 
2  ജി ബി റാം 32 ജിബി സ്റ്റോറേജ് എന്ന ഒറ്റ വേരിയന്റിലാണ് ഗ്യാലക്സി എ10 വിപണിയിലുള്ളത്. 13 മെഗാപിക്സലിന്റെ റിയർ ക്യാമറയും 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 1.6 ജിഗാഹെഡ്സ് സാംസങ് എക്സിനോസ് 7884 ഒക്ടാകോർ പ്രോസസറാണ് ഫോണിന്റെ കരുത്ത്. 3400 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് കലക്കും, സൌജന്യ ബ്രോഡ്ബാൻഡ് സേവനവുമായി ബി എസ് എൻ എൽ !