Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇലോൺ മസ്‌‌‌കിന് ഇന്ത്യയിൽ വൻ തിരിച്ചടി, സ്റ്റാർ ലിങ്ക് ഇന്ത്യ മേധാവി രാജിവെച്ചു

ഇലോൺ മസ്‌‌‌കിന് ഇന്ത്യയിൽ വൻ തിരിച്ചടി, സ്റ്റാർ ലിങ്ക് ഇന്ത്യ മേധാവി രാജിവെച്ചു
, ബുധന്‍, 5 ജനുവരി 2022 (20:51 IST)
ഇലോൺ മസ്‌കിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർലിങ്ക് ഇന്ത്യയുടെ മേധാവി  ഭാര്‍ഗവ രാജിവച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 മുതല്‍ താന്‍ കമ്പനിയുടെ ഭാഗമല്ല എന്നാണ് ഭാര്‍ഗവ അറിയിച്ചു. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവന ദാതാവായ സ്റ്റാര്‍ലിങ്കിനോട് ഇനി ബുക്കിങ് സ്വീകരിക്കരുതെന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ആദ്യം ലൈസന്‍സ് വേണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലകോം ആവശ്യപ്പെട്ടിരുന്നു.
 
സ്റ്റാര്‍ലിങ്കില്‍ തന്റെ അവസാന പ്രവൃത്തിദിവസം ഡിസംബര്‍ 31 ആയിരുന്നു. വ്യക്തികളോടും മാധ്യമങ്ങളോടും തനിക്ക് ഒന്നും പറയാനില്ല, തന്റെ അഭിപ്രായങ്ങള്‍ ആരായാന്‍ ശ്രമിക്കരുത്. സ്വകാര്യതയെ മാനിക്കണം എന്നാണ് ഭാർഗവ പറഞ്ഞത്. നവംബറില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ലിങ്ക് ഇന്ത്യ ഇന്ത്യയില്‍ നിന്നുള്ള പ്രീബുക്കിങ് ആരംഭിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 വർഷം പ്രായമായ ഡീസൽ വാഹനങ്ങളുടെ ഡി-രജിസ്ട്രേഷൻ: നിരത്തിൽ നിന്നൊഴിയുക ഒരു ലക്ഷം വാഹനങ്ങൾ