Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാൻ വീഴ്‌വേൻ എൻ‌ട്ര് നിനൈത്തയോ? ടിക് ടോക് തിരിച്ച് വരുന്നു! നിരോധനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി

നാൻ വീഴ്‌വേൻ എൻ‌ട്ര് നിനൈത്തയോ? ടിക് ടോക് തിരിച്ച് വരുന്നു! നിരോധനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി
, വ്യാഴം, 25 ഏപ്രില്‍ 2019 (08:34 IST)
ടിക്ടോക്കിന് ഇന്ത്യയിൽ പൂട്ടു വീഴും എന്ന വാർത്തയറിഞ്ഞ് അങ്കലാപ്പിലായിരുന്നു സമൂഹ്യ മാധ്യമങ്ങൾ. ആശ്വാസമായി കോടതി വിധി. ടിക് ടോക് നിരോധനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ആപ് നിരോധിച്ചുളള ഇടക്കാല ഉത്തരവാണ് കോടതി റദ്ദാക്കിയത്. 
 
അശ്ലീലകരമായ വീഡിയോകള്‍ ആപ്പില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ചൈനീസ് കമ്പനി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. ജസ്റ്റിസ് എന്‍ കിരുബാകരനും എസ്.എസ് സുന്ദറും അടങ്ങിയ ബെഞ്ചാണ് നിരോധനം നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
 
രാജ്യത്ത് പോർണോഗ്രഫിയെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ടിക്ടോക്കിനെതിരെയുള്ള പ്രധാന ആരോപണം. കോടതികളും ഇത്തരത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ടിക്ടോകിൽ ഇത്തരം ഒരു തെറ്റായ പ്രവണത ഉണ്ട് എന്നത് യാഥാർത്ഥ്യവുമാണ്.  
  
സംസ്‌കാരത്തിന് യോജിക്കുന്നില്ലെന്നും അശ്ലീലകരമായ വീഡിയോകള്‍ വര്‍ധിക്കുന്നെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് ഏപ്രില്‍ 3ന് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിച്ചത്. നിരോധിച്ചതിന് പിന്നാലെ ആപ് സ്റ്റോറില്‍ നിന്നും ഗുഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

32ആം വയസ്സിൽ അപകടത്തിൽപെട്ട് അബോധാവസ്ഥയിലായി; സ്ത്രീക്ക് ബോധം കിട്ടിയത് 27 വർഷങ്ങൾക്ക് ശേഷം