അമേരിക്കയും ടിക് ടോക്ക് നിരോധിക്കുന്നു

ജെ ആർ ജിനദത്തൻ

ശനി, 1 ഓഗസ്റ്റ് 2020 (11:06 IST)
ചൈന വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി വീണ്ടും അമേരിക്ക. ചൈനീസ് ആപ്പായ ടിക് ടോക്ക് അമേരിക്കയും നിരോധിക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും.
 
വൈറ്റ് ഹൌസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. ആപ്പ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ ട്രംപ് ശനിയാഴ്ച ഒപ്പിടുമെന്നാണ് കരുതുന്നത്.
 
യു എസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ടിക് ടോക്കിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാണ് അമേരിക്ക നിരോധന നടപടിക്ക് ഒരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍