Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസംബ്ലി തിരെഞ്ഞെടുപ്പുകൾക്ക് പ്രാദേശിക ഭാഷാ സേവനങ്ങളുമായി ട്വിറ്റർ

അസംബ്ലി തിരെഞ്ഞെടുപ്പുകൾക്ക് പ്രാദേശിക ഭാഷാ സേവനങ്ങളുമായി ട്വിറ്റർ
, ചൊവ്വ, 16 മാര്‍ച്ച് 2021 (18:25 IST)
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ സംവാദങ്ങളും ആരോഗ്യകരമായ ചര്‍ച്ചകളും  പ്രോത്സാഹിപ്പിക്കുന്നതിനായി തദ്ദേശ ഭാഷകളില്‍ സമഗ്ര സെര്‍ച്ച് ഓപ്ഷനുകൾ ലഭ്യമാക്കാനൊരുങ്ങി ട്വിറ്റർ.
 
സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍, തിരഞ്ഞെടുപ്പ് തീയതി, പോളിംഗ് ബൂത്തുകള്‍, ഇ വി എം വോട്ടര്‍ രജിസ്ട്രേഷന്‍ തുടങ്ങി തിരഞ്ഞെടുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഇതില്‍ ലഭ്യമാകും. #കേരളതിരെഞ്ഞെടുപ്പ്2021 എന്നതുൾപ്പടെ ഇരുപതോളം ഹാഷ്ടാഗുകൾ ലഭ്യമാണ്.  മെയ് 10 വരെ ഇത് ലഭ്യമാകും. ആറു ഭാഷകളില്‍ ട്വീറ്റ് ചെയ്ത ഇമോജി ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാനായി പ്രീ ബങ്ക്, ഡീ ബങ്ക് എന്നിവയും ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കൊവിഡ്, 15 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23