സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ !

ശനി, 21 സെപ്‌റ്റംബര്‍ 2019 (20:18 IST)
പണം കൈമാറാതെയോ ഇടപാടുകൾ നടത്താതെയോ ഇന്നത്തെ കാലത്ത് ജീവിതം അസാധ്യമാണ് എന്നത് വാസ്തവം തന്നെയാണ്. എന്നാൽ ചില ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് സമ്പത്തിക ഞെരുക്കത്തിന് കാരണമാകും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്.
 
ചൊവ്വാ വെള്ളി എന്നീ ദിവസങ്ങക്ക് സാമ്പത്തിക ക്രയവിക്രയം നടത്തുന്നതിന് നല്ലതല്ല. ഈ ദിനങ്ങളിൽ ഒരിക്കലും വയ്പകൾ നൽകുകയോ സ്വികരിക്കുകയോ ചെയ്യരുതെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇത് സാമ്പത്തിക നഷ്ടത്തിനും ഐശ്വര്യക്ഷയത്തിനും കാരണമാകും.
 
കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്രങ്ങൾ വരുന്ന ദിനങ്ങളിൽ കടം കൊടുക്കാൻ പാടില്ലാ എന്ന് ജ്യോതിഷ ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ധ്യാ സമയങ്ങളിലും ധനവും ധാന്യവും കൈമാറ്റം ചെയ്യുന്നത് ദോഷകരമാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീട്ടിൽ പൊട്ടിയ കണ്ണാടി ഉണ്ടോ ?