ഭീഷണി വേണ്ട, വെടിവച്ചിട്ട ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങളും കാട്ടി അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്

ഞായര്‍, 22 സെപ്‌റ്റംബര്‍ 2019 (12:03 IST)
ആമേരിക്കയുടെ പ്രതിരോധ നിക്കങ്ങൾ ഒരോന്നായി പാളുന്നതിനിടയിൽ തങ്ങളോട് ഭീഷണി വേണ്ട എന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി ഇറാൻ. 'ഇറാനെതിരെയുള്ള ഏതൊരു നീക്കവും കരുതലോടെ വേണം. ചെറിയ പ്രകോപനങ്ങൾപോലും ഞങ്ങൽ പൊറുക്കില്ല' എന്നാണ് ഇറൻ റവല്യൂഷണറി ഗാർഡ്സ് തലവൻ മേജർ ജനറൽ ഹുസൈൻ സലാമി ഔദ്യോഗിക ചാനൽ വഴി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 
 
ഇറാന് നേരെ പ്രകോപനം സൃഷ്ടിക്കുന്നത് ആരായാലും അവരുടെ സർവ നാശമായിരിക്കും തങ്ങൾ ലക്ഷ്യംവക്കുക എന്നും അമേരിക്കക്കുള്ള മുന്നറിയിൽ ഇറാൻ സൈനിക തലവൻ പറയുന്നു. ഇറാൻ വെടിവച്ചിട്ട അമേരിക്കൻ ഡ്രോണുകളും ഇറാന്റെ പ്രതിരോധ സംവിധാനങ്ങളും പ്രദർൽപ്പിക്കുന്ന ചടങ്ങിലയിരുന്നു സേനാ തലവന്റെ വാക്കുകൾ. എണ്ണ കമ്പനിയായ അരാംകോക്ക് നെരെയുണ്ടായ ആക്രമണത്തെ തുടർന്ന് സൗദിയിലേക്ക് കൂടുതൽ സൈന്യത്തെ എത്തിക്കുന്ന സാഹചര്യത്തിലാണ് ഇറാൻ സേനാ തലവൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
 
ഈമാസം 14നാണ് എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം യമനിലെ ഭീകര സംഘമായ ഹൂതികൾ ഏറ്റെടുത്തു എങ്കിലും ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ ആണ് എന്നാണ് അമേരിക്ക ആവർത്തിക്കക്കുന്നത്. ഇതോടെയാണ് കൂടുതൽ സൈന്യത്തെ സൗദിയിലെത്തിക്കാൻ അമേരിക്ക തീരുമാനിച്ചത്.
 
കൂടുതൽ സനിന്യത്തെ വിന്യസിച്ച് പ്രതിരോധം ശക്തമാക്കണം എന്ന് അമേരിക്കയോട് സൗദി അറേബ്യയും യുഎഇയും ആവശ്യപ്പെടുകയും ചെയ്തു. ഇതുകൂടാതെ ഇരു രാജ്യങ്ങൾക്കും അമേരിക്ക കൂടുതൽ ആയുധങ്ങൾ നൽകും. എന്നാൽ ഇറാനുമായുള്ള യുദ്ധം ഉടൻ ഉണ്ടാവില്ല എന്ന് യുഎസ് പ്രത്തിരോധ സെക്രട്ടറി മാർക് എസ്പർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കാൻ ബിജെപി; പാർട്ടി തീരുമാനം അംഗീകരിക്കും എന്ന് കുമ്മനം