Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിസിനസുകൾ വികസിപ്പിക്കാൻ പ്രത്യേക ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ബിസിനസുകൾ വികസിപ്പിക്കാൻ പ്രത്യേക ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്
, വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (21:41 IST)
ആപ്പിനുള്ളിൽ ഒരു പ്രത്യേക ഉല്‍പ്പന്നം പെട്ടെന്ന് കണ്ടെത്തുന്നതിനായി സേര്‍ച്ച് ചെയ്യാനുള്ള സാധ്യത ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഫീച്ചർ വികസിപ്പിച്ചെടുത്ത് ജനപ്രിയ മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പ്. നിലവിൽ ബ്രസീലിലെ സാവോപോളോയിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ ഇ-കൊമേഴ്‌സ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് കമ്പനിയുടെ നീക്കം.
 
'ഒരു പ്രാദേശിക ബിസിനസ് ഡയറക്ടറിയായി ഫീച്ചർ മാറ്റാനാണ് കമ്പനിയുടെ ലക്ഷ്യം. തൊട്ടടുത്തുള്ള കോഫി ഷോപ്പ്, തുണിക്കട, ഹോട്ടല്‍, മറ്റ് കടകള്‍ പോലുള്ള പ്രാദേശിക ബിസിനസുകള്‍ കണ്ടെത്താനും ബന്ധപ്പെടാനും ഇത് നിങ്ങളെ സഹായിക്കും.'സാവോപോളോയിൽ കമ്പനി നടത്തിയ പരീക്ഷണം  ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പരീക്ഷണം വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണവിതരണക്കമ്പനികൾക്ക് ജിഎസ്‌ടി ഏർപ്പെടുത്താൻ നിർദേശം: ഓൺലൈൻ ഫുഡിന് വിലയേറും