ലോകത്ത്തന്നെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കൾ ഉള്ള പെഴ്സണൽ മെസേജിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്ട്സ് ആപ്പ്. ഉപയോക്താക്കൾക്കായി എന്നും പുതുമകൾ കൊണ്ടുവരാൻ വാട്ട്സ് ആപ്പ് ശ്രമിയ്ക്കാറുണ്ട് എന്നതാണ് ഇതിന്റെ ജനപ്രീതയ്ക്ക് പ്രധാന കാരണം. സ്മാർട്ട്ഫോൺ ഉള്ളവർ വാട്ട്സ് ആപ്പ് ഉപയോഗിയ്ക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല എന്നുതന്നെ പറയാം. എന്നാൽ 2021 മുതൽ ചില സ്മാർട്ട്ഫോണുകളിൽ വാട്ട്സ് ആപ്പ് ലഭ്യമാകില്ല.
വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്കായി കൊണ്ടുവരുന്ന പുതിയ ഫീച്ചറുകൾ തന്നെയാണ് ഇതിന് കാരണം എന്ന് പറയാം. വാട്ട്സ് ഒരുക്കുന്ന പുതിയ ഫീച്ചറുകളുള്ള പതിപ്പുകൾ ചില പഴയ മോഡൽ സ്മാർട്ട്ഫൊണുകളിൽ സപ്പോർട്ട് ചെയ്യില്ല. ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ഇത്തരം സ്മാർട്ട്ഫോണുകൾ ഉണ്ട്. സാംസങ്-എസ്2, മോട്ടറോള-റേസർ എല്‍ജി-ഒപ്ടിമസ് ബ്ലാക്, എച്ച്ടിസി ഡിസയർ എന്നി ആൻഡ്രോയിഡ് ഫോണുകളിലും, ഐഫോണ്‍ 4എസ്,ഐഫോണ്‍ 5, ഐഫോണ്‍ 5സി, ഐഫോണ്‍ 5എസ് എന്നി ഐഒഎസ് ഫോണുകളിലും2021 ഓടെ വാട്ട്സ് ആപ്പ് അപ്രത്യക്ഷമാകും.