ഇരട്ടജോലിയുമായി ബന്ധപ്പെട്ട് 300 ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ. വിപ്രോയിൽ ജോലി ചെയ്യുന്ന സമയത്ത് മറ്റ് കമ്പനികൾക്ക് വേണ്ടിയും പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി.മൂൺലൈറ്റിങ് സമ്പ്രദായം ധാർമികയ്ക്ക് നിരക്കാത്തതാണെന്ന് കമ്പനി വ്യക്തമാക്കി.
ഒരു സ്ഥാപനത്തിലെ സ്ഥിരം ജോലിക്കൊപ്പം മറ്റ് കമ്പനികൾക്ക് കൂടി ജോലിയെടുക്കുന്ന മൂൺലൈറ്റിങ് സംവിധാനത്തിനെതിരെ വിപ്രോയ്ക്ക് പുറമെ മറ്റ് കമ്പനികളും രംഗത്തെത്തിയിരുന്നു. അതേസമയം ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മകളും പുതുനിര സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇതിനെ പിന്തുണച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് വീടിലിരുന്നുള്ള ജോലിക്ക് പ്രചാരം വന്നതോടെയാണ് ജീവനക്കാർ സ്ഥിരം ജോലിക്കൊപ്പം മറ്റ് കരാർ ജോലികളും സേവനങ്ങളും ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്.