Publish Date: Wed, 12 Oct 2022 (13:25 IST)
Updated Date: Wed, 12 Oct 2022 (13:30 IST)
യൂട്യൂബിൽ പ്രിയപ്പെട്ട വീഡിയോകൾ കണ്ടിരിക്കുമ്പോൾ പരസ്യം ഇടക്കിടെ വരുന്നത് നമ്മുടെ ആസ്വാദനത്തെ ബാധിക്കുന്നതാണ്. ഇത്തരം പരസ്യങ്ങളില്ലാതെ വീഡിയോ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്.
10 രൂപയ്ക്ക് പരസ്യങ്ങളില്ലാതെ 3 മാസക്കാലം ഉപയോഗിക്കാനുള്ള സൗകര്യമാണ് യൂട്യൂബ് ഒരുക്കുന്നത്. യൂട്യൂബ് നൽകുന്ന ഇൻവൈറ്റിലൂടെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്കാണ് ഈ ഓഫർ. ഇങ്ങനെ ലഭിക്കുന്ന ഇൻവൈറ്റിലൂടെ ഉപഭോക്താക്കൾക്ക് 10 രൂപയ്ക്ക് യൂട്യൂബ് പ്രീമിയം മെമ്പർഷിപ്പ് ലഭിക്കും. കാലാവധി കഴിഞ്ഞ ശേഷം പ്രീമിയം തുകയായ 129 രൂപ പ്രതിമാസം നൽകണം. ടൈം ലൈൻ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓഫർ പരിമിത കാലത്തേക്ക് മാത്രമെ ലഭ്യമാകുകയുള്ളു.
ഇന്ത്യയിൽ യൂട്യൂബ് പ്രീമിയം വാർഷിക പ്ലാനിന് 1290 രൂപയാണ് ഈടാക്കുന്നത്. യൂട്യൂബ് പ്രീമിയം ഫാമിലി പ്ലാനിന് പ്രതിമാസം 189രൂപയാണ് ഈടാക്കുന്നത്. പുതിയ വരിക്കാർക്ക് 30 ദിവസത്തെ സൗജന്യ ട്രയലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.