Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇനി മരണം പ്രവചിക്കും, പുതിയ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു !

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇനി മരണം പ്രവചിക്കും, പുതിയ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു !
, വെള്ളി, 29 മാര്‍ച്ച് 2019 (18:04 IST)
അർട്ടിഫിഷ്യൽ ഇന്റലിജൻസ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇപ്പോഴിതാ അതിന്റെ കൂട്ടത്തിലേക്ക് അവിശ്വസനീയമായ ഒരു കാര്യംകൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. മരണം പ്രവചിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റജിനസ് അതിഷ്ടിതമായ പുതിയ സംവിധാനത്തിന് രൂപം നൽകിയിരിക്കുകയാണ് ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയിലെ ഗവേഷകർ.
 
നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന 'റാന്‍ഡം ഫോറസ്റ്റ്', 'ഡീപ് ലേണിങ്’ എന്നീ മെഷീൻ ലേർണിംഗ് സംവിധാനമാണ് ഗവേഷകർ ഒരുക്കിയിരിക്കുന്നത്. അസുഖ ബാധിതരായ മധ്യവയസ്കരുടെ ആരോഗ്യവും ജീവിതശൈലിയും ആഹാരവും ഉൾപ്പടെയുള്ള കാര്യങ്ങൾ പഠിച്ച് മരണം പ്രവചിക്കാൻ ശേഷിയുള്ളതാണ് പുതിയ സംവിധാനം എന്ന് ഗവേഷകർ അവകാസപ്പെടുന്നു. 40നും 69നും ഇടയിൽ പ്രായമുള്ള അഞ്ച് ലക്ഷം ആളുകളിൽ പുതിയ സംവിധനം ഗവേഷകർ പരീക്ഷിച്ചിട്ടുണ്ട്. 
 
വ്യക്തികളുടെ ഡീമോഗ്രഫിക് വിവരങ്ങളിൽ തുടങ്ങി, ബയോമെട്രിക് വിവരങ്ങളും, ജീവിതരീതിയും, ചികിത്സാ വിവരങ്ങളും, ആഹാര രീതിയും ഉൾപ്പടെയുള്ള നിരവധി കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാണ് സംവിധാനം മരണം പ്രവജിക്കുക. ചികിത്സാ രംഹത്ത് രോഗങ്ങളെ കൃത്യമായി തടഞ്ഞ് നിർത്താൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും എന്ന് ഗവേഷകർ അവകാശപ്പെടുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ ഈ മണ്ഡലത്തിൽ വോട്ടിംഗ് മെഷീൻ ഉപയോഗിക്കില്ല, ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടിംഗിന് പിന്നിലെ കാരണം ഇങ്ങനെ !