Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതു സത്യം തന്നെ! നാദിര്‍ഷയുടെ ആരോഗ്യനില വഷളാണ്; ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല, വീണ്ടും ചോദ്യം ചെയ്തേക്കും

നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല

പൊലീസ്
, വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (11:33 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിച്ചുവരുത്തിയ സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷായ്ക്ക് ദേഹാസ്വാസ്ത്യം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണസംഘത്തിനു നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. 
 
ചോദ്യം ചെയ്യലിനായുള്ള ആദ്യനടപടികല്‍ ആരംഭിക്കുന്നതിനിടയിലാണ് നാദിര്‍ഷായ്ക്ക് രക്തസമ്മര്‍ദ്ദമുണ്ടാകുന്നത്. ഇതോടെ പൊലീസ് ഡോക്ടര്‍മാരെ വിളിച്ച് നാദിര്‍ഷയെ പരിശോധിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാദിര്‍ഷയുടെ ആരോഗ്യനില മോശമാണെന്ന് വ്യക്തമാകുന്നത്. ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 
 
ഈ മാസം ആറിന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടു അന്വേഷണസംഘം നാദിര്‍ഷായ്ക്ക് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നാദിര്‍ഷാ നല്‍കി. ഇതിനു പിറകെ നെഞ്ചുവേദനയെ തുടര്‍ന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 10ാം തിയ്യതിയാണ് നാദിര്‍ഷാ ആശുപത്രി വിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാദനായിക ഇപ്പോഴും തിരക്കിലാണ് !