Webdunia - Bharat's app for daily news and videos

Install App

അന്യസ്ത്രീയുടെ ശരീരം കാണുമ്പോഴുള്ള വികാരമല്ല, വേണ്ടപ്പെട്ടവരുടെ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്നത്; വേദന പങ്കുവെച്ച് യുവാവ് - വീഡിയോ

പെണ്‍സുഹൃത്തിന്റെ വീഡിയോ കാണേണ്ടിവന്ന ഒരു യുവാവിന്റെ അനുഭവം

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2017 (15:24 IST)
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സഹപാഠിയായ പെണ്‍സുഹൃത്തിന്റെ അശ്ലീല വീഡിയോ കാണേണ്ടിവന്ന അനുഭവം വേദനയോടെ പങ്കുവെയ്ക്കുകയാണ് സുഷാന്ത് നിലമ്പൂര്‍ എന്ന യുവാവ്‍.  വാട്ട്സാ‍പ്പിലെ ഒരു ഗ്രൂപ്പിലാണ് ആ പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ കണ്ടതെന്നും ആ സംഭവം തന്നെ വളരെയേറെ വേദനിപ്പിച്ചെന്നും സുഷാന്ത് ഫേസ്ബുക്കിലൂടെ പറയുന്നു. സംഭവശേഷം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായും സുഷാന്ത് പറയുന്നുണ്ട്.
 
പ്ലസ്ടു കഴിഞ്ഞ ശേഷം ഒരു കമ്പ്യൂട്ടര്‍ കോഴ്‌സിന് ചേര്‍ന്ന സമയത്തായിരുന്നു ആ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. സഹോദരീ തുല്യമായ ഒരു ബന്ധമായിരുന്നു അവളുമായി തനിക്കുണ്ടായിരുന്നത്. ആ പെണ്‍കുട്ടിയുടെ അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയിരുന്നു. ശേഷം അവളെ അമ്മയാണ് വളര്‍ത്തിയിരുന്നത്. ഒരു ഓണക്കാലത്ത് അവളുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും യുവാവ് പറയുന്നു. 
 
വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു അവളുടെ നഗ്ന വീഡിയോ കാണാനിടവന്നത്. ആ സംഭവത്തിന് ശേഷം അവള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി അറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്ന് തോന്നിയില്ല. ആ വീഡിയോ വളരെയധികം വേദനിപ്പിച്ചു. അന്യസ്ത്രീയുടെ ശരീരം കാണുമ്പോഴുള്ള വികാരമല്ല, വേണ്ടപ്പെട്ടവരുടെ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്നതെന്ന് ആ സംഭവത്തോടെ മനസിലായെന്നും നിഷാന്ത് പറയുന്നു. 
 
വീഡിയോ കാണാം:

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments