Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ണി മുകുന്ദന് വിജയ് യേശുദാസിന്റെ ഉപദേശം !

‘അസാധ്യ പ്രതിഭകളാണ് അവര്‍, നിങ്ങള്‍ സൂക്ഷിച്ചോ‘; പത്രക്കാർക്ക് എട്ടിന്റെ പണിയുമായി വിജയ് യേശുദാസ്

ഉണ്ണി മുകുന്ദന് വിജയ് യേശുദാസിന്റെ ഉപദേശം !
, വ്യാഴം, 24 ഓഗസ്റ്റ് 2017 (14:47 IST)
മലയാളത്തിലെ ഗ്ലാമര്‍ താരമാണ് ഉണ്ണി മുകുന്ദന്‍. തന്റെ അഭിനയത്തിലൂടെ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയ നടനാണ് ഉണ്ണി. ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഉണ്ണിയുടെ പ്രണയ നൈരാശ്യത്തെ പറ്റി നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കാന്‍ നോക്കിയിരുന്നതായും വലിയൊരു മദ്യാപാനി ആയി എന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. 
 
ഒടുവില്‍ തനിക്കെതിരെ പ്രചരിച്ച വാര്‍ത്തയ്ക്കെതിരെ ഉണ്ണിതന്നെ രംഗത്തെത്തിയിരുന്നു. തന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ കണ്ട് ക്ഷമ നശിച്ചതിനാലാണ് താരം തന്നെ നേരിട്ടെത്തി ഇതിന് മറുപടി നല്‍കിയത്. 
 ഉണ്ണി തന്റെ ഫേസ് ബുക്കിലൂടെയാണ് ഇതിനുള്ള മറുപടി നല്‍കിയത്. 
 
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സംഭവം ഇതല്ല, ഈ പോസ്റ്റിന് കീഴെ വിജയ് യേശുദാസ് അടക്കമുള്ളവര്‍ ഇട്ട ചില കമന്റുകള്‍ കണ്ടാല്‍ ചിരിച്ച് തല പോകും എന്നതാണ്.
 
ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തിയ പോസ്റ്റിന് കീഴില്‍ ജേർണലിസ്റ്റുകൾക്ക് എട്ടിന്റെ പണിയുമായി ഗായകന്‍ വിജയ് യേശുദാസ് എത്തിയത്. അസാധ്യ പ്രതിഭകളാണ് നമ്മുടെ നാട്ടിലെ പത്രക്കാര്‍ എന്നതായിരുന്നു വിജയ് യേശുദാസിന്റെ കമന്റ്. നിങ്ങളും സൂക്ഷിച്ചോ എന്ന് ഉണ്ണി മുകുന്ദന്‍ മറുപടി പറയുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിയാന്‍ പൊളിഞ്ഞതിനു പിന്നില്‍? - പതര്‍ച്ചയില്ലാതെ പൃഥ്വിയുടെ മറുപടി