Webdunia - Bharat's app for daily news and videos

Install App

എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം, ഹണിമൂൺ കഴിഞ്ഞതും യുവതി ഭർത്താവിന്റെ ആത്മാർത്ഥ സുഹൃത്തിനൊപ്പം നാടുവിട്ടു! - ആലപ്പുഴയിൽ സംഭവിച്ചത്

കാമുകനെ വിവാഹം ചെയ്ത് മധുവിധു ആഘോഷിച്ചു, ശേഷം സുഹൃത്തിനൊപ്പം ഒളിച്ചോടി; ആലപ്പുഴയിൽ യുവതി ചെയ്തത്

Webdunia
ഞായര്‍, 5 നവം‌ബര്‍ 2017 (14:18 IST)
എട്ട് വർഷത്തെ പ്രണയത്തിനു ശേഷം വീട്ടുകാരെ വെറുപ്പിച്ച് കാമുകനെ വിവാഹം ചെയത് യുവതി മധുവിധുവിനു ശേഷം ഭർത്താവിന്റെ ആത്മാർത്ഥ സുഹൃത്തിനൊപ്പം ഒളിച്ചോടി. ആലപ്പുഴ കായംകുളത്താണ് സംഭവം. കായംകുളം ചിങ്ങോലി സ്വദശേിയായ യുവാവിന് ഇപ്പോള്‍ നാണക്കേട് കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
 
സ്വകാര്യ കോളേജ് അദ്ധ്യാപിക കൂടിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഇപ്പോള്‍ ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍.
 
കഴിഞ്ഞ മാസം 20നായിരുന്നു ഇരുവരടേയും വിവാഹം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വിവാഹത്തിനോട് താൽപ്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ യുവതിയുടെ നിർബന്ധത്തെ തുടർന്നാണ് വിവാഹത്തിനു സമ്മതിച്ചത്.  വിവാഹത്തിന് ശേഷം ഇരുവരും വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ യാത്രയും പോയിരുന്നു. 
 
തിരിച്ചെത്തിയശേഷം യുവാവിനെ ഫോണിലൂടെയാണ് യുവതി കാര്യം അറിയിച്ചത്. 'നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോകുന്നുവെന്നുമായിരുന്നു' പെൺകുട്ടിയുടെ സന്ദേശം.
 
ഇത്തരമൊരു ചതി ഭാര്യയിൽ നിന്നും സുഹൃത്തിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുവാവിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. ചെറുപ്പം മുതല്‍ യുവാവിന്റെ സുഹൃത്തായിരുന്ന അയല്‍വാസി ഇരുവരുടേയും പ്രണയത്തിനും പിന്നീട് വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും മുന്നില്‍ നിന്ന് നടത്തിയ ആളായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

അടുത്ത ലേഖനം
Show comments