ജയിലിൽ സ്ഥലമില്ലാത്തത് കൊണ്ടാണോ കൊല്ലാൻ മുതിരുന്നത്? ; പരിഹാസവുമായി കമൽ ഹാസൻ

ഹിന്ദു മഹാസഭയെ പരിഹസിച്ച് കമൽ

Webdunia
ഞായര്‍, 5 നവം‌ബര്‍ 2017 (13:47 IST)
ഇന്ത്യയിൽ ‘ഹിന്ദു തീവ്രവാദം’ കൂടുതലാണെന്ന് ട്വീറ്റ് ചെയ്ത നടൻ കമൽ ഹാസനെതിരെ കൊലവിളി നടത്തി രംഗത്തെത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭയെ പരിഹസിച്ച് കമൽ ഹാസൻ. ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലാന്‍ മുതിരുന്നതെന്ന് കമല്‍ പരിഹസിച്ചു. 
 
ഹിന്ദുതീവ്രവാദത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അഭിപ്രായം വ്യക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുത തന്റെ നിലപാടുകള്‍ക്കുള്ള ബഹുമതിയാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
 
കമൽ ഹസനെ വെടിവച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ വേണമെന്നാണ് ഹിന്ദു മഹാസഭ നേതാവ് പരസ്യമായി ആക്രോശിച്ചത്. കമലിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നവരോടും ഇതു തന്നെ ചെയ്താലേ അവർ പാഠം പഠിക്കുകയുള്ളൂ. ഹിന്ദു വിശ്വാസികൾക്കെതിരെ മോശം വാക്കുകൾ പ്രയോഗിക്കുന്നവർക്ക് രാജ്യത്തു ജീവിച്ചിരിക്കാൻ അവകാശമില്ലെന്നും ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശർമ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments