ഓണമായാലും ഓണപരിപാടിയായാലും എനിക്ക് ഇഷ്ടമുള്ള ഭക്ഷണം ഞാന്‍ കഴിക്കും: ബീഫിന്റെ പേരിൽ പൊങ്കാലയിട്ട സംഘികൾക്ക് ചുട്ടമറുപടിയുമായി സുരഭി

ബീഫിന്റെ പേരിൽ പൊങ്കാലയിട്ട സംഘികൾക്ക് സുരഭിയുടെ ചുട്ടമറുപടി

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (08:33 IST)
ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി തിരുവോണ നാളില്‍ പച്ചക്കറിക്ക് പകരം ബീഫും പൊറോട്ടയും കഴിച്ചതിന് ഭീഷണിയുമായി ചില സംഘപരിവാറുകാര്‍ രംഗത്തെത്തിയിരുന്നു. അന്നേദിവസം ബീഫ് കഴിച്ചതിലൂടെ ഹിന്ദുക്കളെയെല്ലാം സുരഭി അപമാനിച്ചുവെന്നും സംഘപരിവാര്‍ വിമര്‍ശിച്ചു. എന്നാല്‍ ഇപ്പോള്‍ ഇതാ സംഘികള്‍ക്ക് നല്ല കിടിലന്‍ മറുപടിയുമായി സുരഭി തന്നെ രംഗത്തെത്തിയിരിക്കുന്നു. 
 
ഓണത്തിനായാലും ഓണപ്പരിപാടിക്കായാലും താന്‍ തനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്നാണ് സുരഭി പറയുന്നത്. മീഡിയാ വണ്‍ ചാനലില്‍ സുരഭിയുടെ ഓണം എന്ന പരിപാടി കോഴിക്കോട് ബ്രദേഴ്‌സ് എന്ന ഹോട്ടലിന്റെ പശ്ചാത്തലത്തില്‍ തിരുവോണത്തിന് മൂന്നാഴ്ച മുന്‍പേ ചിത്രീകരിച്ചതാണെന്നും സുരഭി ദേശാഭിമാനിക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി 
 
ഓണം ഹിന്ദുക്കളുടേത് മാത്രമാക്കിമാറ്റാനും വാമനജയന്തിയാക്കാനുമെല്ലാം ചില സംഘികള്‍ ശ്രമം നടത്തുന്നുണ്ട്. അതിനിടെയാണ് സുരഭിയുടെ ബീഫ് കഴിക്കലും അത്തരക്കാര്‍ വിവാദമാക്കിയിരിക്കുന്നത്. മീഡിയാ വണ്‍ ചാനല്‍ തിരുവോണത്തിന് സംപ്രേഷണം ചെയ്ത പരിപാടിയിലാണ് സുരഭി ബീഫ് കഴിച്ചത്. ഇതാണ് സംഘികള്‍ക്ക് പിടിക്കാതെ പോയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments