കൊച്ചുകുട്ടികളെ വരെ ലൈംഗികമായി ഉപയോഗിച്ചു, വൈദികൻ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടു; വിശ്വാസികള്‍ പ്രക്ഷോഭത്തില്‍

വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (16:19 IST)
വൈദികനെതിരെ ഗുരുതര ലൈംഗികാരോപണവുമായി വിശ്വാസികള്‍ രംഗത്ത്. തലശ്ശേരി അതിരൂപതയിലെ മുണ്ടാനൂര്‍ പള്ളിയിലെ വൈദികനെതിരെയാണ് വിശ്വാസികൾ രംഗത്തെത്തിയിരിക്കുന്നത്. ലൈംഗിക ആരോപണം നേരിട്ട വൈദികനെ ചെറിയരീക്കമലയിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
 
നാട്ടില്‍ മുഴുവന്‍ പാട്ടായി, ഇടവകയ്ക്കും , മത വിശ്വാസികള്‍ക്കും, നാണക്കേടുണ്ടാക്കിയ മുണ്ടാനുര്‍ പള്ളിയിലെ വൈദികനും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവനുമായ ഒരുവനെ, വൈദികനെയും അയാള്‍ ചെയ്ത തെറ്റും ലോകം മുഴുവന്‍ അറിഞ്ഞതാണ്, എന്നിട്ടും കുമ്പസാരിപ്പിക്കുവാനും, കുര്‍ബാന ചെല്ലുവാനും അനുവദിച്ചത് വിശ്വാസികളുടെ മുഖത്ത് മലം വാരി അഭിഷേകം ചെയ്യുന്നതിന് തുല്യമല്ലെ എന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്.
 
ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ഇന്നലെ ഇദ്ദേഹം ചെറിയരീക്കമല പള്ളിയിലെ കുഞ്ഞാടുകളെ കുമ്പസാരിപ്പിച്ചിരിക്കുന്നു??
 
‘ഉളുപ്പില്ലായ്മ’ അലങ്കാരമാക്കിയ തലശ്ശേരി രൂപതയിലെ ചില വൈദികരോട് ഒരു ചോദ്യം . നാട്ടില്‍ മുഴുവന്‍ പാട്ടായി, ഇടവകയ്ക്കും , മത വിശ്വാസികള്‍ക്കും, നാണക്കേടുണ്ടാക്കിയ മുണ്ടാനുര്‍ പള്ളിയിലെ വൈദികനും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവനുമായ ഒരുവനെ, വൈദികനെയും അയാള്‍ ചെയ്ത തെറ്റും ലോകം മുഴുവന്‍ അറിഞ്ഞതാണ്, എന്നിട്ടും കുമ്പസാരിപ്പിക്കുവാനും, കുര്‍ബാന ചെല്ലുവാനും അനുവദിച്ചത് വിശ്വാസികളുടെ മുഖത്ത് മലം വാരി അഭിഷേകം ചെയ്യുന്നതിന് തുല്യമല്ലെ .കൊച്ച് കുട്ടികള്‍ വരെ കുര്‍ബാന കഴിഞ്ഞ് വീട്ടില്‍ വന്ന് പറയുന്നു ഈ കള്ള കത്തനാരുടെ കഥകള്‍ . സിസ്റ്റര്‍ ലൂസിയെ വിലക്ക് കല്‍പിക്കുന്നവര്‍ ഈ ജോസഫ് കരിമ്പുഴി എന്ന വൈദികന്റെ ആത്മീയതയില്‍ എന്ത് നിലാപാടെടുക്കും എന്ന് വെളിപ്പെടുത്തിയാല്‍ നന്നായിരിക്കും.
 
എന്ത് പരിശുദ്ധിയാണ് അയാളുടെ കൂദാശകള്‍ക്കുള്ളത്. മുന്‍പ് സേവനം ചെയ്ത എല്ലാ ഇടവകകളിലും ഇയാള്‍ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലൈംഗികമായി ഉപയോഗിച്ച കഥ പറഞ്ഞ് കേള്‍ക്കുന്നു. ഉളുപ്പില്ലാത്ത പുരോഹിതവര്‍ഗ്ഗമെ അജപാലനമെന്ന പേരുമിട്ട് അജഗണങ്ങളെ നന്നാക്കുവാനെന്ന വ്യാജേനാ , ഞങ്ങളില്‍ പെട്ട പെണ്ണാടുകളെ നിങ്ങള്‍ ഭക്ഷിച്ചും, പാല്‍ കുടിച്ചും കഴിയുമ്പോള്‍ ആണാടുകളെ കൊന്ന് അജമാംസ രസായനം വയ്ക്കുവാനാണ് ഉദ്ദേശമെങ്കില്‍ ഒന്നോര്‍ത്തോ… പ്രതികരിക്കുന്ന ആടുകളുമുണ്ട്.????

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എയർസെൽ മാക്‌സിസ് കേസ്: ചിദംബരത്തിന് മുൻകൂർ ജാമ്യം