ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തയാള്‍ക്ക് എന്ത് സര്‍ട്ടിഫിക്കറ്റ് നല്‍കും? - ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍
അറസ്റ്റിന്റെ തലേന്ന് ദിലീപുമായി സംസാരിച്ചിരുന്നു! - ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പെടുത്തല്‍
കാവ്യാ മാധവന് മഞ്ജു വാര്യരെ വിളിച്ചിരുന്നത് ചേച്ചിയെന്നായിരുന്നു. ഈ ചേച്ചി, ചേച്ചി എന്ന് വിളിച്ച് ചേച്ചിയുടെ ഭര്‍ത്താവിനെതട്ടിയെടുത്തയാള്‍ക്ക് എന്ത് സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടതെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അടുത്ത് നിന്നും പൊലീസിനു എന്തൊക്കെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ അതെല്ലാം കാവ്യയുടെ കയ്യില്‍ നിന്നും പൊലീസിനു കിട്ടിയിട്ടുണ്ടാകുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
സിനിമയില്‍ വന്നതു മുതല്‍ ദിലീപിനെ അറിയാം. നടിയുടെ കേസില്‍ താരത്തെ അറസ്റ്റ് ചെയ്യുന്നതിന്റെ തലേന്ന് വരെ ദിലീപുമായി സംസാരിച്ചിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. സിനിമയില്‍ വന്നതു മുതല്‍ കാവ്യയുടേയും മഞ്ജുവാര്യയുടെയും ബന്ധങ്ങള്‍ അറിയാവുന്ന വ്യക്തിയാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍.
ചേച്ചി എന്നായിരുന്നു കാവ്യ മഞ്ജുവിനെ വിളിച്ചിരുന്നത്. ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് നടിയെ തട്ടിക്കൊണ്ട് പോകാനുണ്ടായ കാരണം. കാവ്യ നിരപരാധിയാണെന്ന സര്‍ട്ടിഫിക്കറ്റൊന്നും താന്‍ കൊടുക്കില്ല. ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യക്ക് എന്തു സര്‍ട്ടിഫിക്കറ്റാണ് നല്‍കുകയെന്നും മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ ലിബര്‍ട്ടി ബഷീര്‍ ചോദിച്ചു.