ട്രെയിനിന്റെ വിള്ളലിലൂടെ ഫോൺ നഷ്ടമായി, വിദ്യാർത്ഥിക് റെയിൽ‌വേ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Webdunia
ബുധന്‍, 23 ജനുവരി 2019 (15:13 IST)
ആലപ്പുഴ: ട്രെയിനിന്റെ വിള്ളലിലൂടെ ഫോൺ നഷ്ടമായ വിദ്യാർത്ഥിക്ക് റെയി‌വേ നഷ്ടപരിഹാരം നൽകണ എന്ന് കോടതി വിധി. ആലപ്പുഴ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് എം ടെക് വിദ്യാർത്ഥിയായ എ അയ്യപ്പന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
 
12999 രൂപയ്ക്കൊപ്പം 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേര്‍ത്ത് 27,999 രൂപയാണ് റെയിൽവേ പിഴയായി നൽകേണ്ടത്. ഷൊര്‍ണൂര്‍ സ്റ്റേഷന്‍ സൂപ്രണ്ടിൽനിന്നും തിരുവനന്തപുരം ഡിവിഷണല്‍ മാനേജരിൽനിന്നുമാണ് പിഴ ഈടാക്കുക. 
 
ഒരു മാസത്തിനുള്ളില്‍ പിഴ നല്‍കിയില്ലെങ്കില്‍ 9 ശതമാനം പലിശയും പിന്നീടു വൈകിപ്പിച്ചാൽ 12 ശതമാനം പലിശയും ഈടാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇ എം മുഹമ്മദ് ഇബ്രാഹിം പ്രസിഡന്റും ഷീല ജേക്കബ് അംഗവുമായ ഉപഭോക്തൃ സംരക്ഷന ഫോറമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 
 
2017 ജൂൺ 5നാണ് പരശുറാം എക്സ്പ്രസിൽ ഷൊർണൂരിൽനിന്നും കായംകുളത്തേക്ക് യാത്ര ചെയ്യവെ അയ്യപ്പന്റെ ഫോൺ കോച്ചിന്റെ വിള്ളലിലൂടെ നഷ്ടമാകുന്നത്. കോട്ടയം ആർ പി എഫിലും ഷൊർണൂർ റെയിൽ‌വേ പൊലീസിലും ഫോൺ നഷ്ടപ്പെട്ടതയി വിദ്യാർത്ഥി പരാതി നൽകി. പിന്നീട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments