തൊഴിലില്ലായ്മയില്‍ വീര്‍പ്പുമുട്ടുന്ന യുവാക്കള്‍ക്ക് ഇതാ ഒരിത്തിരി ആശ്വാസമായി സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി
റെക്കോര്‍ഡ് വേഗത്തിൽ ഒറ്റദിവസം കൊണ്ട് 1031 പുതിയ തസ്തികകൾ
തൊഴിലില്ലായ്മ കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിൽ ഇതിനൊരു ആശ്വാസമെന്ന നിലയിൽ കഴിഞ്ഞ ദിവസം റെക്കോഡ് വേഗത്തിൽ ഒറ്റദിവസം കൊണ്ട് സംസ്ഥാന മന്ത്രിസഭാ 1031 പുതിയ തസ്തികകൾ സൃഷ്ടിച്ചു. പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ഇത്രയധികം തസ്തികകൾ ഒറ്റയടിക്ക് സൃഷ്ടിക്കുന്നത്.
സർക്കാരിന്റെ പുതിയ ആർദ്രം പദ്ധതിയുടെ ഭാഗമായി 610 പുതിയ തസ്തികകൾ സൃഷ്ടിച്ചു. ഇതിനൊപ്പം ഏഴു പുതിയ പോലീസ് സ്റ്റേഷനുകളിലാണ് 320 തസ്തികകളും സൃഷ്ടിച്ചു.
ഇതിനൊപ്പം തൃശൂ ർ, എറണാകുളം ജില്ലകളിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ 72 പുതിയ തസ്തികകളും സൃഷ്ടിച്ചു. ഇതുകൂടാതെ റീജ്യണൽ കെമിക്കൽ ലാബ് (3), മൂന്ന് പുതിയ ഐ.ടി.ഐ കൾ (24) എന്നിവിടങ്ങളിലും പുതിയ തസ്തികൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.