Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദിലീപും പുതിയ രഹസ്യമൊഴിയും' - ഈ കേരള പൊലീസിനെ കൊണ്ട് തോറ്റുപോകുമല്ലോ!

ചാർളിയുടെ രഹസ്യമൊഴി പരസ്യമാക്കിയതാര്? പൊലീസോ അതോ കോടതിയോ? - സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്

'ദിലീപും പുതിയ രഹസ്യമൊഴിയും' - ഈ കേരള പൊലീസിനെ കൊണ്ട് തോറ്റുപോകുമല്ലോ!
, വ്യാഴം, 5 ഒക്‌ടോബര്‍ 2017 (14:27 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനു നേരിട്ട് പങ്കുണ്ടെന്ന് പ്രതികളിലൊരാൾ കോടതിക്ക് മുമ്പാകെ രഹസ്യമൊഴി നൽകി. പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന് ഏഴാമത്തെ പ്രതി ചാർളിയാണ് രഹസ്യമൊഴി നൽകിയത്. സംഭവത്തിൽ കേരള പൊലീസിനേയും ഡി ജി പി ലോക്‌നാഥ് ബെഹ്റയേയും വിമർശിച്ചുകൊണ്ട് അഡ്വ. സംഗീത ലക്ഷ്മണ രംഗത്ത്. 
 
പോലീസ് അന്വേഷിക്കുന്ന ഒരു കേസിൽ, കോടതി രേഖപെടുത്തിയ രഹസ്യമൊഴി പരസ്യപ്പെടുത്തിയത് ആരാണ്? കോടതിയോ അതോ പോലീസോ? എന്ന് സംഗീത ചോദിക്കുന്നു. രഹസ്യമൊഴി പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നാണ് ലീക്കായതെങ്കിൽ അതന്വേഷിച്ച് കണ്ടെത്തണമെന്നും സംഗീത പറയുന്നു.
 
സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഈ കേരളാ പോലീസിനെ കൊണ്ട് ഞാൻ തോറ്റു പോകുമോ ഈശ്വരാ..!
നമ്മുടെ ഒരു യുവനടി ആക്രമിക്കപെട്ട കേസിൽ പോലീസിന് കണ്ടെത്താൻ കഴിയാത്ത mobile ഫോണിലേ ദൃശ്യങ്ങൾ കണ്ടു എന്ന് അവകാശപ്പെടുന്ന, അതിക്രൂരമായി ഇരയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ ഒളിവിൽ താമസിപ്പിച്ചവൻ എന്ന് പോലീസ് തന്നെ പറയുന്നവന്റെ രഹസ്യമൊഴിയിലെ ഉള്ളടക്കം മാധ്യമങ്ങളെ കൊണ്ട് ചർച്ച ചെയ്യിപ്പിക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം എന്താണ്? 
----------
Why, Mr. Loknath Behra? Why? 
പോലീസ് അന്വേഷിക്കുന്ന ഒരു കേസിൽ, കോടതി രേഖപെടുത്തിയ രഹസ്യമൊഴി പരസ്യപ്പെടുത്തിയത് ആരാണ്? കോടതിയോ അതോ പോലീസോ? ഇത് അന്വേഷിക്കാനും അതിനായി ഒത്താശ ചെയ്തു കൊടുത്ത താങ്കളുടെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനുമുള്ള സത്യസന്ധത DGP Mr. Lok Nath Behra...., താങ്കൾ കാണിക്കണം. ഇനി പോലീസല്ല ഇത് ചോർത്തിയത് എങ്കിൽ അത് പരസ്യമാക്കിയത് കോടതി തന്നെയാവും. അങ്ങനെയെങ്കിൽ രഹസ്യമൊഴി പരസ്യപെടുത്തിയ judicial officer ക്കെതിരെ നടപടിയെടുപ്പിക്കാൻ താങ്കൾ ഹൈക്കോടതിയെ സമീപിക്കണം.
 
ഇത് രണ്ടുമല്ലെങ്കിൽ പിന്നെ ആര് എന്നു കൂടി അന്വേഷിക്കാൻ ഉത്തരവിടണം. ഇതിനായുള്ള report വിളിപ്പിച്ചാൽ പോരാ. കിട്ടുന്ന റിപ്പോർട്ട് ജനങ്ങൾക്ക് അറിയാനുള്ള അവസരം കൂടി ഉണ്ടാക്കണം താങ്കൾ. റിപ്പോർട്ട് ചോർത്തണ്ട. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ upload ചെയ്താൽ മതിയാവും. ഞങ്ങൾ വായിച്ചു കൊള്ളാം.
 
# പോലീസ് മേധാവി എന്ന ജോലി ചെയ്യാനുള്ള താങ്കളുടെ capabilityയെ കുറിച്ച് മാത്രമാണ് എനിക്ക് ഇതുവരെ സംശയം തോന്നിയത്. അതിനായുള്ള താങ്കളുടെ credibility കൂടി സംശയിക്കാൻ എന്നെ നിർബന്ധിക്കരുത് പ്ലീസ്..
 
# ഞാൻ ഒരു പഴയ പോലീസുകാരന്റെ മകളായി പോയി. ആ പോലീസുകാരനാണെങ്കിൽ ചെറുപ്പകാലത്ത് കാണിച്ച പോലീസ്കൊള്ളരുതായ്മയുടെ കണക്കിൽ വയസ്സുകാലത്ത് പോയി ജയിലിൽ രണ്ടര കൊല്ലം കിടന്നവനും. ആ പോലീസുകാരന്റെ ചോരയാണ് എന്റെത്. എന്നാൽ, ആ പോലീസുകാരന് പിന്നീട് ജയിൽ മോചനം ലഭ്യമായതിന് പിന്നിൽ എന്റെ ബുദ്ധിയും പ്രയത്നവുമുണ്ട്. പിന്നെ എന്റെ കൈവശം LLB കൂടിയുണ്ട്. It wouldn't be a sensible idea to ignore me. 
Please note, Mr. Behra.... ഞാൻ ആവശ്യപെടുന്നത് താങ്കളുടെ സത്യസന്ധതയാണ്, പ്രാപ്തിയല്ല ആർജജവുമല്ല. ഞാനീ പറഞ്ഞതൊക്കെ താങ്കൾക്ക് മനസ്സിലായില്ല എങ്കിൽ ഇത് ഞാൻ ഇംഗ്ലീഷിൽ പറഞ്ഞു തരാം. എനിക്ക് ഇംഗ്ലീഷിൽ ഉറക്കെ വർത്തമാനം പറയാനൊക്കെ അറിയാം. :)
-------------
"Why, Mr. Loknath Behra? Why? " 
To be continued. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റാര്‍ ഹോട്ടലില്‍ അടിച്ചുപൊളിച്ച് താമസിച്ചു; അവസാനം ബില്ലടക്കാന്‍ പണമില്ലാതെ യുവാവ് ചെയ്തത് - വീഡിയോ കാണാം