Refresh

This website m-malayalam.webdunia.com/article/kerala-news-in-malayalam/%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7-%E0%B4%85%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B5%86-%E0%B4%AE%E0%B5%8B%E0%B4%9A%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%B7%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C-%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF-117092600022_1.html is currently offline. Cloudflare's Always Online™ shows a snapshot of this web page from the Internet Archive's Wayback Machine. To check for the live version, click Refresh.

Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നു വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി

മൂന്നു വര്‍ഷമായി ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കും: ഷാര്‍ജ ഭരണാധികാരി

കേരളം
തിരുവനന്തപുരം , ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (13:26 IST)
ഷാര്‍ജയില്‍ ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ജയിലില്‍ മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെയാണ് ഇപ്പോള്‍ മോചിപ്പിക്കുന്നത്. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട് ശിക്ഷയനുഭവിക്കുന്നവരെ മോചിപ്പിക്കില്ല. 
തിരുവനന്തപുരത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
അതേസമയം മോചിപ്പിക്കപ്പെടുന്നവര്‍ക്ക് ഷാര്‍ജയില്‍ തുടര്‍ന്നും താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനെ തടസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയത്. ഷാര്‍ജയില്‍ മലയാളികള്‍ക്ക് ഭവന പദ്ധതിയുള്‍പ്പെടെയുള്ള  കേരളം സമര്‍പ്പിച്ച എട്ട് നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്ന് ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉറപ്പുനല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്ബിഐ മിനിമം ബാലന്‍സ് ഇനി 5000 അല്ല !