രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും പുരുഷന്മാർ, ഏറ്റവും കൂടിയ ആത്മഹത്യനിരക്ക് കൊല്ലത്ത്

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2020 (15:28 IST)
കേരളത്തിൽ ആത്മഹത്യ നിരക്കിൽ വീണ്ടും വർധന. 2019ൽ സംസ്ഥാനത്ത് 8,556 പേരാണ് ജീവനൊടുക്കിയത്. ഇതിൽ 6,668 പേർ പുരുഷൻമാരും 1,888 പേർ സ്ത്രീകളുമാണ്. രാജ്യത്ത് ഏറ്റവുംകൂടിയ ആത്മഹത്യനിരക്കുള്ള നഗരം കൊല്ലമാണ്(41.2). നഗരങ്ങളിൽ ആതമഹത്യ നിരക്ക് 13.9 ആണ്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.
 
ലക്ഷത്തിൽ എത്രപേർ ആത്മഹത്യ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കണക്ക് എടുക്കുന്നത്. രാജ്യത്ത് ആത്മഹത്യാനിരക്ക് കൂടിയ സംസ്ഥാനങ്ങളിൽ അഞ്ചാമതാണ് കേരളം. കുടുംബപ്രശ്‌നങ്ങളും കടബാധ്യതയുമാണ് ആത്മഹത്യകളുടെ പ്രധാനകാരണം. 2019ൽ 457 പേരാണ് കൊല്ലത്ത് ജീവനൊടുക്കിയത്. ഇതിൽ 363 പേർ പുരുഷന്മാരും 94 പേർ സ്ത്രീകളുമാണ്.
 
2019ൽ 961 വീട്ടമ്മമാരാണ് കേരളത്തിൽ ആത്മഹത്യ ചെയ്‌തത്. ആത്മഹത്യ ചെയ്തവരിൽ തൊഴിൽരഹിതരുടെ എണ്ണം 1,963 ഇതിൽ 1,559 പേരും പുരുഷന്മാരാണ്.കഴിഞ്ഞ വർഷം 418 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്‌തത് ഇതിൽ 211 ആൺകുട്ടികളും 2017 പെൺകുട്ടികളുമുണ്ട്.
 
സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തവരിൽ അധികവും തൂങ്ങിമരണങ്ങളാണ്. 6,435 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതിൽ 5225 പേരും പുരുഷന്മാരാണ്.979 പേർ വിഷംകഴിച്ച് മരിച്ചു. തീവണ്ടിക്ക് തലവെച്ച് മരിച്ചത് 83 പേരാണ്. 1,39,123 പേരാണ് കഴിഞ്ഞ വർഷം രാജ്യത്ത് ആത്മഹത്യ ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments