Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വധു കല്യാണത്തില്‍ നിന്നും പിൻമാറി; പരാതിയുമായി വരനും ബന്ധുക്കളും

തൊടുപുഴ , ചൊവ്വ, 25 ഡിസം‌ബര്‍ 2018 (11:02 IST)
വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വധു കല്യാണത്തില്‍ നിന്നും പിൻമാറി. പ്രതിശ്രുതവരന് ശബ്ദവൈകല്യമുണ്ടെന്ന കാരണത്താലാണ് പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും ഒഴിഞ്ഞത്. തൊടുപുഴയിലാണ് സംഭവം.

തിങ്കളാഴ്‌ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാത്രിയോടെയാണ് വിവാഹത്തിൽ നിന്നു പിൻമാറുന്നതായി പെണ്‍കുട്ടിയും കുടുംബവും വരന്റെ ബന്ധുക്കളെ അറിയിച്ചത്.

വിദേശത്തായിരുന്ന വരന്റെ ചിത്രം മാത്രം കണ്ടാണു വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനു 4 ദിവസമുള്ളപ്പോൾ നാട്ടിലെത്തിയപ്പോഴാണ് വരന് ശബ്ദവൈകല്യമുണ്ടെന്ന് യുവതി അറിഞ്ഞത്. തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.

വരന്റെ ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; ഭീഷണി ശബ്‌ദം രവി പൂജാരിയുടേത് തന്നെ, സ്ഥിരീകരണവുമായി അന്വേഷണ സംഘം