സോളാര്‍ കേസിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് കോൺഗ്രസ്; സര്‍ക്കാരിനെതിരെ ഉടന്‍ സമരം ചെയ്യേണ്ടെന്നും തീരുമാനം

സോളാർ കേസിനെ ഒറ്റെക്കെട്ടായി നേരിടാൻ കോൺഗ്രസ് തീരുമാനം

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (14:13 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് തീരുമാനം. ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമെടുത്തത്. ഈ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ പറഞ്ഞു. 
 
സോളാര്‍ റിപ്പോർട്ട് ഇത്ര തിടുക്കപ്പെട്ട് നിയമസഭയിൽ വയ്ക്കുന്നത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നും ഹസൻ വിമർശിച്ചു. ഉമ്മൻ ചാണ്ടിയെപ്പോലെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ നേതാവിനെ അപമാനിക്കാൻ 30ലേറെ കേസുകളിൽ പ്രതിയായ സരിതയുടെ വാക്കുകൾ വിശ്വാസത്തിലെടുക്കുന്നത് അപമാനകരമാണെന്നും ഹസൻ വ്യക്തമാക്കി.
 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയിൽ സോളാർ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പുതിയ സംഭവവികാസങ്ങളും അതുമായി ബന്ധപ്പെട്ട സർക്കാർ കൈക്കൊണ്ട നടപടിയിലെ അപാകതകളും തുറന്നു കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തെ നിയമപരമായി നേരിടാൻ നിയമ വിദഗ്ധരുടെ ഉപദേശങ്ങൾ തേടുമെന്നും ഹസൻ അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

അടുത്ത ലേഖനം
Show comments